കോഴിക്കോട് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്
കോഴിക്കോട് : ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതലബാലശാസ്ത്രകോണ്‍ഗ്രസ് ഗുരുവായൂരപ്പന്‍ കോളേജില്‍ വച്ച് പ്രിന്‍സിപ്പല്‍ ഡോ.ടി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 92 കുട്ടികളാണ് രണ്ടുദിവസങ്ങളിലായി നടക്കുന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. പ്രൊജക്ട് അവതരണം, ലാബ് പരിചയപ്പെടല്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനം, വാനനിരീക്ഷണം, പ്രശ്‌നോത്തരി തുടങ്ങിയവയാണ് ബാലശാസ്ത്രകോണ്‍ഗ്രസില്‍ നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികള്‍ ഏപ്രില്‍ മാസത്തില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ വച്ച് നടക്കുന്ന സംസ്ഥാനതല ബാലശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുക്കും.
ഉദ്ഘാടന പരിപാടിയില്‍ ഡോ.ഡി.കെ.ബാബു അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ.രാധന്‍, ഡോ.ഹരികുമാരന്‍, ഇ.രാജന്‍, ടി.എം ഗിരീഷ്ബാബു എന്നിവര്‍ സംസാരിച്ചു. കെ.കെ.സത്യന്‍ സ്വാഗതവും പി.യു.മര്‍ക്കോസ് നന്ദിയും പറഞ്ഞു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.