തൃശ്ശൂര്‍ : ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കിയ വേദിയായി തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ വിഷയസമിതി സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ ശില്‍പശാല മാറി. സിലബസ്, പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, പഠനബോധനപ്രവര്‍ത്തനങ്ങള്‍, പരീക്ഷകളും മൂല്യനിര്‍ണയവും തുടങ്ങിയ അക്കാദമിക മേഖലകളെ സംബന്ധിച്ച് ഗൗരവാഹകമായ ചര്‍ച്ചകള്‍ നടന്നു. ഡിസംബര്‍ 3ന് പരിസരകേന്ദ്രത്തില്‍ വച്ച് നടന്ന ശില്‍പശാല ഉള്ളടക്കം കൊണ്ട് മേന്മ പുലര്‍ത്തി. സംസ്ഥാന വിദ്യാഭ്യാസ വിഷയസമിതി ചെയര്‍മാന്‍ ഡോ.രാജന്‍ വര്‍ഗീസ് മുഖ്യ അവതരണം നടത്തി. ഡോ.വി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ.പി.എസ്.ഫിറോസ്, ഡോ.സി.എല്‍.ജോഷി, ഡോ.കെ.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *