കുട്ടിക്കൂട്ടം 2025

0

കുട്ടിക്കൂട്ടം 2025

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളൂർ യൂണിറ്റ് നാലാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി  വെള്ളൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ മെയ് മാസം 8 മുതൽ 10 വരെ മൂന്നുദിവസം നീണ്ടു നിന്ന  അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. 54 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ വ്യത്യസ്ത മേഖലകളിൽ ക്ലാസുകളും പഠനപ്രവർത്തനങ്ങളും നടത്തി. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോണിക ഷിബു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിഷത്തിന്റെ അക്കാദമിക വിഭാഗം ചിട്ടപ്പെടുത്തിയ മോഡ്യൂൾ കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പിൽ, ശാസ്ത്ര പരീക്ഷണങ്ങൾ, അഭിനയക്കളരി, വെൻട്രിലോക്വിസം, സൂംബ  ഡാൻസ്, സാഹിത്യ കളരി, പഠനം രസകരമാക്കൽ, കാലാവസ്ഥാ വ്യതിയാനം, ചെറിയ ഭൂമി വലിയ ലോകം, ലഹരി വിമുക്ത ക്ലാസ്സ്, പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദർശിക്കൽ  തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. പൊതുജനസഹകരണത്തോടെ  നടത്തിയ ക്യാമ്പ് നല്ല നിലവാരം പുലർത്തി. സമാപനയോഗത്തിൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകിയും തത്സമയ ചോദ്യോത്തര വിജയികൾക്ക് സമ്മാനങ്ങൾ നൽകിയും, കുട്ടികളുടെ രചനകളുടേയും  സൃഷ്ടികളുടേയും  പ്രദർശനങ്ങൾ നടത്തിയും  അവധിക്കാല ക്യാമ്പ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആഹ്ലാദകരമാക്കി. ക്യാമ്പ് കോഡിനേറ്ററായി പ്രവർത്തിച്ച യൂണിറ്റ് ജോയിൻ്റ്  സെക്രട്ടറി പി എൻ രാജുവിനൊപ്പം പരിഷത്ത് പ്രവർത്തകരായ ടി പി ശ്രീശങ്കർ, വി.എൻ. മണിയപ്പൻ, സി. പി. രാജു, യൂണിറ്റ് സെക്രട്ടറി രമേശൻ സി എ, സുവർണ്ണൻ ടി. കെ, സാബു കല്ലറ, ചന്ദ്രൻ വൈക്കം , പഞ്ചമി, ബേബി സി. എം എന്നിവരും ക്യാമ്പിനെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന ചുമതലകൾ വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *