കടമ്പഴിപ്പുറത്ത് ബാലവേദി പ്രവർത്തക പരിശീലനവും പ്രകൃതിനടത്തവും
പാലക്കാട് : ചെർപ്പുളശ്ശേരി മേഖലയിലെ കടമ്പഴിപ്പുറം യൂണിറ്റിൽ ബാലവേദി പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ജൂണ്‍ 18 ഞായറാഴ്ച വ്യത്യസ്തമായ രണ്ട് പരിപാടികൾ സംഘടിപ്പിച്ചു.
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ബാലവേദി രൂപീകരിച്ചതിനെ തുടര്‍ന്നുള്ള ബാലവേദി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയില്‍ പരീക്ഷണങ്ങൾ, കളികൾ, ഒറിഗാമി , യുറീക്ക മാസികയിലെ വിഭവങ്ങൾ തുടങ്ങി മൂന്ന് മാസത്തേക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നൽകി.
മരുങ്ങോടൻ മലയിലേക്കുള്ള മഴ നടത്തം പരിപാടിയില്‍ മരുങ്ങോടൻ മലയിൽ വിത്തുണ്ടകൾ വിതറി. വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുകൾ ചാരം, ചാണകപ്പൊടി, മണ്ണ് എന്നിവ ചേർത്ത മണ്ണിൽ വെച്ച് ഉണ്ടയാക്കി ഉണക്കി എടുക്കുന്നതാണ് ഇത്. മരുങ്ങോടൻ മലയിലെ നീർമറി പ്രദേശങ്ങളെ ക്കുറിച്ച് സി രാധാകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.
യൂണിറ്റ് പ്രസിഡൻറ് കൃഷ്ണൻ , മേഖലാ കമ്മിറ്റി അംഗം രവിചന്ദ്രൻ , മേഖലാ സെക്രട്ടറി രവീന്ദ്രൻ , ജില്ലാ കമ്മിറ്റി അംഗം ബാലൻമാഷ് , സംസ്ഥാന നിർവാഹ സമിതി അംഗം നാരായണൻകുട്ടി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീലത കല്ലടി , മറ്റ് ജനപ്രതിനിധികൾ കുടുംബശ്രീ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.