പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂളിൽ വച്ച് ജില്ലാതല ബാലോത്സവവും പ്രവർത്തക പരിശീലനവും നടത്തി. പരിഷത്ത് ജില്ലാ പ്രസിഡൻ്റ് വി.എൻ.അനിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന നിർവ്വാഹക സമിതിയംഗം ജി.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.കെ പ്രസന്നൻ സ്വാഗതവും ജില്ലാ സെക്രട്ടറി സി.സത്യദാസ് നന്ദിയും പറഞ്ഞു.

ജല പരീക്ഷണങ്ങൾ, ജലവും ഭാഷയും നിർമ്മാണ പ്രവർത്തനങ്ങൾ ,ജലക്കളികൾ ,ജലപ്പാട്ടുകൾ എന്നീ അഞ്ചു മൂലകളിലായി പ്രവർത്തനങ്ങൾ നടന്നു. പി. എസ് ജയചന്ദ്രൻ, ജി.സ്റ്റാലിൻ, എം.ജി ഗോപിനാഥ് ,എൻ.എസ് രാജേന്ദ്രകുമാർ ,മോഹൻ ദാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന 50 കുട്ടികളും എട്ട് മേഖലകളിൽ നിന്നുള്ള 40 പ്രവർത്തകരും ബാലോത്സവത്തിൽ പങ്കെടുത്തു. പരിഷത്തിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ 60 ബാലോത്സവങ്ങൾ തുടർന്ന് നടത്തും .

Leave a Reply

Your email address will not be published. Required fields are marked *