ക്യാമ്പസ് ശാസ്ത്ര സമിതി കോഴിക്കോട്  ജില്ലാതല ഉദ്ഘാടനം

0

നാദാപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസ് ശാസ്ത്രസമിതിയുടെ ജില്ലാതല ഉദ്ഘാടനം നാദാപുരം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രൊഫ.കെ.പാപ്പുട്ടി നിർവഹിച്ചു. കോഡിനേറ്റർ ജസീറ സി പി സ്വാഗതം പറഞ്ഞു.പരിഷത്ത് നാദാപുരം മേഖലാ സെക്രട്ടറി കെ ശശിധരൻ അധ്യക്ഷത വഹിച്ചു.

പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ  “ക്യാമ്പസ് ശാസ്ത്ര സമിതി എന്ത്?  എന്തിന്?” എന്ന വിഷയത്തിൽ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ജിമിൻ തോമസ്, ജില്ലാ യുവസമിതി ചെയർമാൻ സിദിൻ സി ടി, നാദാപുരം മേഖലാ യുവസമിതി കൺവീനർ റിനീഷ് വിലാതപുരം, എ കെ പീതാംബരൻ എന്നിവർ ആശംസകൾ നേർന്നു. കോളേജ് യൂണിറ്റു സെക്രട്ടറി സാനിയ.കെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed