Home / ജനോത്സവം

ജനോത്സവം

ജനോത്സവം കലാജാഥ സംഘാടകസമിതി രൂപീകരണ യോഗം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന ജനോത്സവം കലാജാഥ ഫെബ്രുവരി 7 ന് കെടാമംഗലത്തെത്തുന്നു. കലാജാഥയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കെടാമംഗലം ഗവ.എല്‍.പി.സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ആർട്ടിസ്റ്റ് സാജൻ പെരുമ്പടന്ന അദ്ധ്യക്ഷനായി. എ.കെ.ജോഷി സ്വാഗതമാശംസിച്ചു. പരിഷത്ത് ജില്ല പ്രസിഡണ്ട് കെ.ആര്‍.ശാന്തി ദേവി കലാജാഥയെക്കുറിച്ച് വിശദീകരിച്ചു. ശ്രീ.എന്‍.വി. സലിം സ്വാഗത ഗാനമാലപിച്ചു. ഏഴിക്കര ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീ.വി.എസ്.ശിവരാമൻ, പറവൂർ നഗരസഭ അംഗങ്ങളായ ശ്രീ.സി.പി.ജയൻ, …

Read More »

ജനോത്സവം കെടാമംഗലത്ത് വീണ്ടും

2018ൽ കെടാമംഗലത്ത് ഒന്നൊന്നര മാസം നീണ്ടുനിന്ന ആശയങ്ങളുടേയുംആഘോഷങ്ങളുടേയും പൂരമായിരുന്നു ജനോത്സവ വേള. ആവേശകരമായ പട്ടണപ്രദക്ഷിണങ്ങള്‍ അന്ന് ഉത്സവം കൊഴുപ്പിച്ചു. ബിരുദാനന്തര ബിരുദധാരികൾ വരെ അന്ധകാരയുഗ നാമജപങ്ങളുമായി കലാപോത്സുകരായി തെരുവിലിറങ്ങിയ സമകാലിക കേരളം ഒരു ഞെട്ടലോടെ കലയുടേയും ആശയങ്ങളുടേയും പ്രതിരോധത്തിനു ദാഹിക്കുന്നു. മഹാനായ അംബേദ്കറിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട, സ്ത്രീ പുരുഷ ഭേദമെന്യേ ഓരോരുത്തർക്കും സമത്വം ഉറപ്പു തരുന്ന ഇന്ത്യൻ ഭരണഘടന വർഗ്ഗീയ വാദികളുടെ കാൽക്കീഴിൽ ചവിട്ടിയരക്കപ്പെടുമ്പോൾ, ശാസ്ത്ര ബോധം അന്യമാകുമ്പോൾ,’ പാടിയതിൻ …

Read More »

നമ്മൾ ജനങ്ങൾ – ജനോത്സവം, തുരുത്തിക്കരയിൽ സംഘാടക സമിതി രൂപികരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതിയംഗം പി.എ.തങ്കച്ചൻ വിഷയാവതരണം നടത്തുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കരയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക – സാംസ്കാരിക സംഘടനകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന നമ്മൾ ജനങ്ങൾ ജനോത്സവ പരിപാടികൾക്കുള്ള സംഘാടക സമിതി രൂപികരിച്ചു.തുരുത്തിക്കര ആയൂർവ്വേദക്കവലയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല സെക്രട്ടറി കെ.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിർവ്വാഹക സമിതിയംഗം പി.എ.തങ്കച്ചൻ വിഷയാവതരണം നടത്തി.മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാ രാജേന്ദ്രൻ, …

Read More »

ഭരണഘടനാ സദസ്സ് സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുപ്പത്തടം യുവജന സമാജം വായനശാലയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റും ചേർന്നു സംഘടിപ്പിച്ച സംവാദത്തിൽ അഡ്വ. എം ജി ജീവൻ വിഷയം അവതരിപ്പിച്ചു.മഹത്തായ മൂല്യങ്ങളുടെയും വലിയ കാഴ്ചപ്പാടുകളുടെയും സഞ്ചയമാണ് നമ്മുടെ ഭരണഘടന എന്നു അദ്ദേഹം പറഞ്ഞു സാമൂഹ്യ മാറ്റത്തിന്റെ ദർശനമാണത്. പൗരന്റെ അവകാശങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത്. ഭരണഘടനയുടെ സത്ത പൂർണമായും ഉൾക്കൊള്ളുന്ന ആമുഖം എല്ലാ ജനങ്ങളിലും എത്തണം. അഡ്വ. അയൂബ്ഖാൻ,അഡ്വ. കമാലുദീൻ, ഗ്രാമപഞ്ചായത്തംഗം പി ജി …

Read More »

ജനോത്സവം ചൂണ്ടല്‍ രാത്രിയില്‍ നഗരം പിടിച്ചടക്കി സ്ത്രീകള്‍

കേച്ചേരി: കുന്നംകുളം മേഖലയിലെ ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി ഒരു ചെറിയ നഗരമാണ്. തീരെ ചെറുത്. ചൂണ്ടൽ പഞ്ചായത്തിലെ ജനോത്സവത്തിൽ സമതായനം പരിപാടിയുടെ ഭാഗമായി സ്ത്രീകൾ പരിസരത്തുള്ള ഗ്രാമങ്ങളിലെ ഇടവഴികളിലൂടെ ചൂട്ടും കത്തിച്ച് പാട്ടു പാടി ഉല്ലസിച്ചുവന്ന് കേച്ചേരിയിൽ രാത്രി 10 ന് പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാപ്രഭുകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം പത്മിനി ടീച്ചർ ഉൽഘാടനം ചെയ്തു. ഡോ.കെ.പി.എൻ. അമൃത …

Read More »

തിരൂരങ്ങാടി മേഖല ജനോത്സവം കൊടിയിറങ്ങി

തിരൂരങ്ങാടി : പുതുമയുള്ള കൊടിയേറ്റം, 13 കേന്ദ്രങ്ങളിലെ പ്രാദേശിക പരിപാടികൾ, ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോൾ കളി, രണ്ടു ദിവസത്തെ വിപുലമായ പ്രദർശനപൂരം, സമാപന ദിവസത്തെ സയൻസ് മിറാക്കിൾ ഷോ, ശാസ്ത്രം കെട്ടുകഥയല്ല പ്രഭാഷണം. പിന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മേരി ക്യൂറി കലായാത്രയും – മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മേഖല ജനോത്സവം കലയെ പ്രാദേശിക ജനതയുടെ ആയുധമാക്കുന്നതിലെ പുത്തൻ അനുഭവമായി. പ്രാദേശികമായി കെട്ടിയെടുത്ത പാട്ടുകൾ ഉൾപ്പെട്ട പാട്ടുപന്തലും സിനിമാകൊട്ടകയും നാട്ടുവർത്തമാനവുമായിരുന്നു മുഴുവൻ …

Read More »

ജനോത്സവം പട്ടണക്കാട്

പട്ടണക്കാട് : ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടണക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനോത്സവ നടത്തിപ്പിനായുള്ള സംസ്കാരികസംഗമം 2018 ഫെബ്രുവരി 26ന് നടന്നു. വയലാർ രാമവർമ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ചേർന്ന സംഗമത്തിൽ ജനോത്സവം ആലപ്പുഴ ജില്ലാ സംഘാടകസമിതി ചെയർമാനും തുഞ്ചൻ സ്മാരക അധ്യക്ഷനുമായ Dr. പള്ളിപ്പുറം മുരളി കോടിയേറ്റി. തുടർന്നു നടന്ന സമ്മേളനത്തിൽ വയലാർ ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശ്രീ. SV ബാബു ചെയർമാനും ആദ്യകാല പരിഷത് പ്രവർത്തകനായ …

Read More »

പാട്ടുപന്തല്‍

ചെറുവത്തൂർ : നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത മതേതരത്വവും ജനാധിപത്യവും മാനവികതയും പലവിധത്തിലുള്ള വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് ആശയപ്രചരണത്തിന്റെ വേറിട്ട ശൈലിയുമായി പാട്ടു പന്തൽ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവത്തിന്റെ ഭാഗമായാണ് ചെറുവത്തൂർ വി.വി.നഗറിൽ പാട്ടു പന്തൽ സംഘടിപ്പിച്ചത്. പരിഷത്ത് ഗീതങ്ങൾ, കവിതകൾ, നാടൻപാട്ട്, വിപ്ലവഗാനം, നാട്ടിപ്പാട്ട്, നാടകഗാനം, ജനപ്രിയ ഗാനങ്ങൾ, എന്നിവ പാട്ടു പന്തലിന് മാറ്റുകൂട്ടി. ഗായകന്‍ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.വി.മാധവൻ …

Read More »

മുള്ളന്‍കൊല്ലി ജനോത്സവം

മുള്ളന്‍കൊല്ലി : കബനിഗിരി ശ്രുതി ഗ്രന്ഥശാലയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഈ വർഷത്തെ പ്രത്യേക പരിപാടിയായ ജനോത്സവം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചോദ്യം ചെയ്യാൻ ഭയക്കാതിരിക്കുവിൻ എന്ന സന്ദേശം നല്കിക്കൊണ്ട് ജനങ്ങളുടെ ഉത്സവമായാണ് ജനോത്സവം നടത്തിയത്. ഉത്സവത്തിനെത്തിയ എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് കസേരകളി, നാടൻപാട്ട്, വഞ്ചിപ്പാട്ട്, കോൽക്കളി, സംഗീതശില്പം, സ്കിറ്റുകൾ, ഫ്യൂഷൻ ഡാൻസ്, അഭിമുഖങ്ങൾ, ക്വിസ്, ശാസ്ത്രമാജിക് തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിശന്നിട്ട് അരി മോഷ്ടിച്ച …

Read More »

തുല്യതാ സംഗമം

നിടുംബ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനോത്സവവുമായി സഹകരിച്ച് നിടുംബ ഇ.കെ.നായനാർ വായനശാല & ഗ്രന്ഥാലയം വനിതാ വേദി തുല്യതാ സംഗമം സംഘടിപ്പിച്ചു. ജന്റർ വിഷയ സമിതി ജില്ലാ കൺവീനർ വി.പി.സിന്ധു വിഷയം അവതരിപ്പിച്ചു. വനിതാവേദി പ്രസിഡണ്ട് സി.നിഷ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട്, കെ.ബി.ശോഭ, കെ.രാധാകൃഷ്ണൻ, പി.ബി. വിനോദ്, വി.വി.മനോജ്, സുഭാഷ് ചന്ദ്ര ജയൻ, പി. രമ്യ എന്നിവര്‍ സംസാരിച്ചു. വനിതാവേദി കൺവീനർ പി.സുസ്മിത രമേശൻ …

Read More »