വീടിനുള്ളിലെ കൊവിഡ് പ്രതിരോധം ഓൺലൈൻ ക്ലാസ്

0

കൊവിഡ് പ്രതിരോധം എന്ന വിഷയത്തിൽ ഓൺലൈൻ പ്രഭാഷണ പരമ്പര

കോഴിക്കോട്: ചേനോളി യൂണിറ്റും നൊച്ചാട് ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് റാപ്പിഡ് റസ്പോൺസ് ടീമും സംയുക്തമായി വീടിനുള്ളിലെ കൊവിഡ് പ്രതിരോധം എന്ന വിഷയത്തിൽ ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.
4, 5 വാർഡുകളിലെ മുഴുവൻ പ്രദേശത്തും അയൽസഭകൾ കേന്ദ്രീകരിച്ച് നടത്താനിരിക്കുന്ന ക്ലാസ്സുകളുടെ ഒന്നാം ഘട്ടം ആണ് സംഘടിപ്പിച്ചത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് റാപിഡ് റസ്പോൺസ് ടീം കൺവീനർ ടി. സുരേഷ് ബാബു അദ്ധ്യക്ഷനായി.
‍ഡോ. അർജുൻ ബി സനോര ക്ലാസ് കൈകാര്യം ചെയ്തു. അവതരണത്തിന് ശേഷം ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയ നിവാരണത്തിനും അവസരമുണ്ടായി. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാത്തുമ്മ ടീച്ചർ ആശംസയും നാലാം വാർഡ് മെമ്പർ രജിഷ കൊല്ലമ്പത്ത് സ്വാഗതവും ചേനോളി യൂണിറ്റ് സെക്രട്ടറി റോഷിൻ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed