കോവിഡിനു ശേഷം സജീവമായി ഐ.ആർ.ടി.സി. വ്യഴാഴ്ചകൂട്ടം

0

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് അഖില എം. എഴുതിയ “ചിന്നുവിന്റെ ചിരികാലം” എന്ന പുസ്തകം അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചൻ പ്രകാശനം ചെയ്തു.

അഖില എം എഴുതിയ “ചിന്നുവിന്റെ ചിരികാലം” എന്ന പുസ്തകം അനു പാപ്പച്ചൻ പ്രകാശനം ചെയ്യുന്നു.

പാലക്കാട്: ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് അഖില എം. എഴുതിയ “ചിന്നുവിന്റെ ചിരികാലം” എന്ന പുസ്തകം അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചൻ പ്രകാശനം ചെയ്തു.
ഐ.ആർ.ടി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഈ വർഷത്തെ തുഞ്ചൻ സ്മാരക കൊൽക്കത്ത എൻഡോവ്മെന്റ് പുരസ്‌കാരം നേടിയ എം.ആർ. അർച്ചയെ അനുമോദിച്ചു. നാടക-ചലച്ചിത്ര പ്രവർത്തകയായ സജിതാ മഠത്തിൽ ആർച്ചക്ക് ഉപഹാരം നൽകി. ഐ.ആർ.ടി.സിയിലെ സാംസ്കാരികവേദിയായ ‘വ്യഴാഴ്ച്ചക്കൂട്ട’ത്തിന്റെ ഭാഗമായാണ് പ്രകാശനവും അനുമോദന ചടങ്ങും സംഘടിപ്പിച്ചത്.
ചടങ്ങിന് ശേഷം ഹരി ചെറായി, കോട്ടക്കൽ മുരളി എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *