
പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുള്ള കെഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മഴവില്ല് പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഐ.ആർ.ടി.സി ഉൾപ്പടെ തിരഞ്ഞെടുത്ത അഞ്ചു കേന്ദ്രങ്ങളും പഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാട് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഐ.ആർ.ടി.സിയിൽ വെച്ച് നിർവഹിച്ചു.