പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ: സംസ്ഥാന സെമിനാർ, കോഴിക്കോട്ട് ഒക്ടോബർ 29 ന് തുടക്കമാകും
കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയും സൃഷ്ടിചിട്ടുള്ള പ്രതിസന്ധികളുടെ ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖികരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നമുക്ക് നേരിടേണ്ടിവന്ന ഓഖി കൊടുങ്കാറ്റും മഴക്കെടുതിയും പ്രളയങ്ങളും ഇന്ത്യയിൽ പല ഭാഗത്തുമുണ്ടായിക്കൊണ്ടിരിക്കുന്ന താപതരംഗങ്ങളുമെല്ലാം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായുളതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയും സൃഷ്ടിചിട്ടുള്ള പ്രതിസന്ധികളുടെ ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖികരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നമുക്ക് നേരിടേണ്ടിവന്ന ഓഖി കൊടുങ്കാറ്റും മഴക്കെടുതിയും പ്രളയങ്ങളും ഇന്ത്യയിൽ പല ഭാഗത്തുമുണ്ടായിക്കൊണ്ടിരിക്കുന്ന താപതരംഗങ്ങളുമെല്ലാം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായുളതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.ഭാവിയിൽ കാലാവസ്ഥാ ദുരന്തങ്ങൾ ഏറെ ആഘാതങ്ങളേൽപ്പിക്കാർ സാധ്യതയുള്ള ഒരു പരിസ്ഥിതി ലോല ഭൂപ്രദേശമാണ് കേരളമെന്ന തിച്ചെറിവിൽ നാമിനിയും എത്തേണ്ടതുണ്ട്.ഇത്തരം ഒരു സാഹചര്യത്തിൽ കേരളത്തിന്‍റെ ഭാവി വികസനവുമായി ബന്ധപ്പെട്ട ആലോചനകളിൽ കാലാവസ്ഥാ ദുരന്തസാധ്യതകളും ദുരന്ത പ്രതിരോധ സജ്കജീകരണങ്ങളും ഏറെ പ്രാധാന്യം നൽകി പരിഗണിക്കപ്പെടേണ്ടതുണ്ട്.
1972 ൽ സ്റ്റോക്ഹോമിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടന്ന ഭൗമ ഉച്ചകോടിയുടെ അമ്പതാം വാർഷികവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ രൂപീകരണത്തിന്‍റെ അറുപതാം വാർഷികവും ആചരിക്കുന്ന സന്ദർഭമാണിത്. അതോടൊപ്പം തന്നെ നവകേരള സൃഷ്ടി എന്ന ആശയത്തെ മുൻനിർത്തി കേരളത്തിൽ ഗൗരവതരമായ ആലോചനകളും നടന്നു വരുന്നു.
ഈ പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത് 2022 ഒക്ടോബ 29,30 തീയതികളിൽ കോഴിക്കോട് വെച്ച് ” സ്റ്റോക്‌ഹോം + 50 പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ ” എന്ന വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ എൻവയൺമെന്‍റ് സയൻസ് ഡിപ്പാർട്ട്മെന്‍റ്, സി.ഡബ്ലിയു.ആർ.ഡി.എം എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സെമിനാർ സംഘടിപ്പിക്കുന്നു.
ഈ സെമിനാറിന്‍റെ ഭാഗമായി കേരളത്തിന്‍റെ പാരിസ്ഥിതികാവബോധത്തിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രൊഫ: എം.കെ പ്രസാദിന്‍റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻനിര പ്രവർത്തകനായിരുന്ന കൊടക്കാട് ശ്രീധരന്‍റെയും അനുസ്മരണ പരിപാടി കൂടി സംഘടിപ്പിക്കുന്നു.
സെമിനാറിന്റെ ഉദ്ഘാടനം ഒക്ടോബർ 29 ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പിന്‍റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വനം-പരിസ്ഥിതി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. എം.കെ.രാഘവൻ എം.പി, ബിനോയ് വിശ്വം എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ, പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി. രമേഷ് , ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.തുടർന്ന് പ്രൊഫ: എം.കെ.പ്രസാദ് , കൊടക്കാട് ശ്രീധരൻ അനുസ്മരണം രാജ്യസഭാ മുൻ അംഗം പ്രൊഫ: സി.പി.നാരായണൻ നടത്തും. “കാലാവസ്ഥാ വ്യതിയാനവും അതിജീവനവും ” എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ: എം.കെ. ജയരാജ് ആമുഖ അവതരണം നടത്തും.
ഒക്ടോബർ 30 ന് രാവിലെ 9.30 മുതൽ കോഴിക്കോട് ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ കാലാവസ്ഥാ വ്യതിയാനവും കേരളവും സെമിനാർ ആരംഭിക്കും.സി.ഡബ്ലിയു ആർ . ഡി എം ഡയറക്ടർ ഡോ: മനോജ് സാമുവൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കാലാവസ്ഥാ വ്യതിയാനം, ഭൂമി, ജലം, കൃഷി, കാലാവസ്ഥാ വ്യതിയാനവും സമുദ്രവും , ദുരന്ത നിവാരണ മാനേജ് മെന്‍റ് എന്നീ വിഷയങ്ങളിൽ സമാന്തര സെമിനാറുകൾ നടക്കും. കാലാവസ്ഥാ വ്യതിയാനവും പ്രശ്നങ്ങളും ദുരന്ത പ്രതിരോധ മാർഗ്ഗങ്ങളും ഉൾപ്പടെ ചർച്ച ചെയ്യുന്ന സമാന്തര സെഷനുകൾക്ക് വിദഗ്ധർ നേതൃത്വം നൽകും. സെമിനാറിന്‍റെ വിജയകരമായാ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഒക്ടോബർ 30 ഞായര്‍ രാവിലെ 9.30 മുതൽ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ https://forms.gle/mwyYxYHhs8fgfohj9 എന്ന ഗൂഗിള്‍ ഫോം ലിങ്ക് ഉപയോഗപ്പെടുത്തി പേര് റജിസ്റ്റര്‍ ചെയ്യാം.