മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
പരിഷത്ത് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 38150 രൂപ കൈമാറി.
എറണാകുളം: മൂവാറ്റുപുഴ മേഖലാ കമ്മറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. പരിഷത്ത് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 38150 രൂപയ്ക്കുള്ള ചെക്ക് മേഖലാ കമ്മറ്റി പ്രസിഡന്റ് മദനമോഹനൻ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കലിന് കൈമാറി. ചടങ്ങിൽ ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് കെ കെ കുട്ടപ്പൻ, മേഖലാ കമ്മറ്റി ഭാരവാഹികളായ കെ കെ ഭാസ്കരൻ, എൻ കെ രാജൻ, പി വി ഷാജി എന്നിവർ പങ്കെടുത്തു.