വള്ള്യാട്, ചിറ്റാരി മലകളിലെ വൻകിട ഖനന പ്രവർത്തനങ്ങൾ നിർത്തലാക്കണം

വള്ള്യാട്, ചിറ്റാരി മലകളിലെ വൻകിട ഖനന പ്രവർത്തനങ്ങൾ നിർത്തലാക്കണം

വളയം, വാണിമേൽ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന, പശ്ചിമഘട്ടത്തിന്റെ ഭാഗമായ വള്ള്യാട്, ചിറ്റാരി മലകളിലെ വൻകിട ഖനന പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നും ഖനന മാഫിയക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാദാപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
മലമ്പ്രദേശങ്ങളിൽ നൂറു കണക്കിന് ഹെക്ടർ സ്ഥലം വാങ്ങിക്കൂട്ടിയും ആദിവാസി കുടുംബങ്ങളെ അവരുടെ ആവാസകേന്ദ്രങ്ങളിൽ നിന്ന് കുടിയിറക്കിയും കൃഷിസ്ഥലങ്ങളിൽ നിന്ന് കർഷകരെ ഒഴിപ്പിച്ചും തോടുകൾ നികത്തിയും ഖനന മാഫിയകൾ അവരുടെ ഖനന പ്രവർത്തനങ്ങൾ തുടരുകയാണ്. പല ഘട്ടങ്ങളിൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ള അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഖനനം തുടരുകയാണെങ്കിൽ അത്യന്തം ഭീകരമായ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് അത് വഴിവയ്ക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ജൂൺ 5, 6 തിയതികളിൽ ഗൂഗ്ൾ മീറ്റിലും വാട്സാപ്പ് ഗ്രൂപ്പിലുമായി നടന്ന സമ്മേളനത്തിൽ 16 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 72 പേർ പങ്കെടുത്തു. നിർവാഹക സമിതി അംഗം പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ കെ കെ ശിവദാസൻ സംഘടനാ രേഖയും മേഖലാ സെക്രട്ടറി ഇ ടി വത്സലൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജൻ കുനിയിൽ വരവുചെലവു കണക്കും അവതരിപ്പിച്ചു.
ചർച്ചയിൽ ടി സുമേഷ്, അഭിരാം കെ ടി കെ, നിഷ, അപർണ, എം എം മനോജൻ, കെ മാധവൻ, കെ ചന്തു മാസ്റ്റർ, വൈഷ്ണവി, രാജലക്ഷ്മി, സുധീഷ് ടി കെ, പവിത്രൻ എ, അനിൽകുമാർ പേരടി, ഉമേഷ്, വി വി അശോകൻ, കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു. കെ കെ നിഷാദ്, ടി സുമേഷ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം വി കെ ചന്ദ്രൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറി ശശിധരൻ മണിയൂർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മുരളി മാസ്റ്റർ ബാലുശ്ശേരി, എ സത്യപാലൻ, കെ ടി കെ ചാന്ദ്നി, അനുരാഗ് എടച്ചേരി എന്നിവർ പങ്കെടുത്തു. എ കെ പീതാംബരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഇ ടി വത്സലൻ സ്വാഗതവും സംഗീത എസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഇ മുരളീധരൻ (പ്രസിഡണ്ട്), പി ശ്രീധരൻ (വൈസ് പ്രസിഡണ്ട്), രാജൻ കുനിയിൽ (സെക്രട്ടറി), സംഗീത എസ് (ജോ. സെക്രട്ടറി), കെ ശശിധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ