ഡോക്റ്റേഴ്സ് ഡേ – 2021

0

കോലഴി മേഖലയുടെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 1-ന് ഡോക്റ്റേഴ്സ് ഡേ സമുചിതമായി ആചരിച്ചു.

തൃശ്ശൂർ: കോലഴി മേഖലയുടെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 1-ന് ഡോക്റ്റേഴ്സ് ഡേ സമുചിതമായി ആചരിച്ചു. ഗൂഗിൾ മീറ്റിൽ കേരള ആരോഗ്യ സർവ്വകലാശാല സ്റ്റുഡൻ്റ്സ് ഡീൻ ഡോ. വി.എം. ഇക്ബാൽ “കോവിഡ്-19 മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ചു. ജനങ്ങൾക്കു രക്ഷാകവചമൊരുക്കി മഹാമാരിക്കെതിരെ പൊരുതി മരിച്ച ഡോക്റ്റർമാരെയും നഴ്സുമാരെയും ഡോ. ഇക്ബാൽ അനുസ്മരിച്ചു. ഒറ്റപ്പെട്ടതാണെതിലും അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പരിഷത് പ്രവർത്തകരും ആശങ്ക പങ്കിട്ടു.

നമ്മുടെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ രോഗികൾക്ക് ആനുപാതികമായ ചികത്സാ സൗകര്യങ്ങളോ ഡോക്റ്റർമാരോ, ഇതര വിഭാഗം ജിവനക്കാരോ ഇല്ലെന്ന വസ്തുത പൊതു സമൂഹം പരിഗണിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതുതലമുറ ആരോഗ്യ വിദ്യാർത്ഥികളുടെ / പ്രവർത്തകരുടെ തിരഞ്ഞെടുപ്പിൽ പ്രതിബദ്ധതയും അഭിരുചിയും ഒരു മാനദണ്ഡമാകേണ്ടതുമുണ്ട്. ആശുപത്രികളിലും സമൂഹത്തിലും ഡോക്റ്റർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും അനുപാതം വർദ്ധിപ്പിക്കണം. ഇതിന് ദേശിയ – സംസ്ഥാന ആരോഗ്യനയത്തിൽ മാറ്റവും ചർച്ചകളും അഭിപ്രായ രൂപീകരണവും ആവശ്യമാണ്.

ആരോഗ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും വിവിധ വകുപ്പുകൾക്ക് കൂടുതൽ അക്കാദമിക / ഗവേഷണ സ്വതന്ത്ര്യവും ഫണ്ട് ലഭ്യതയും ഉറപ്പാക്കി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കണമെന്ന് ഡോ. എസ് എൻ പോറ്റി അഭിപ്രായപ്പെട്ടു. സി എ കൃഷ്ണൻ, മണി, സാവി, ആൻ്റണി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

മേഖല പ്രസിഡൻ്റ് ഐ കെ മണി അദ്ധ്യക്ഷനായി. സെക്രട്ടറി ലീലാമ്മ സ്വാഗതവും അവണൂർ യൂണിറ്റ് പ്രസിഡൻ്റ് വി വി ദേവരാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *