ജനകീയാരോഗ്യ പ്രസ്ഥാനം ശക്തിപ്പെടുത്തണം. ഡോ. സഫറുള്ള ചൗധരി അനുസ്മരണം .
കാഞ്ഞങ്ങാട് 8 ഒക്ടോബർ 2023
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ല ഡോ. സഫറുള്ള ചൗധരി അനുസ്മരണം കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ നടത്തി. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടും ജനകീയ ആരോഗ്യ പ്രവർത്തകനുമായ ഡോ.ബി .ഇക്ബാൽ അനുസ്മരണ പ്രഭാഷണം നടത്തി. പരിഷത്തിന്റെ ആരോഗ്യ രംഗത്തെ പല ഇടപെടലുകളിലും ഡോ സഫറുള്ള ചാധരിയുടെ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. പരിഷത്തിന്റെ ഒരു സംസ്ഥാന സമ്മേളന ഉദ്ഘാടകനായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് ജനകീയ ബദൽ ഉണ്ടാക്കാൻ നമുക്ക് പ്രചോദനമായിരുന്നു ഡോ. സഫറുള്ള ചൗധരി. കേരളത്തിലും ആരോഗ്യ ചെലവ് വർദ്ധിച്ചു വരികയാണ്. ദീർഘസ്ഥായി രോഗ വർധന , പഴയ രോഗങ്ങളുടെ സാന്നിദ്ധ്യം ഇവ കേരളത്തിലും വർദ്ധിച്ചു വരുന്ന കാര്യവും ഡോ. ഇക്ബാൽ സൂചിപ്പിച്ചു. 2018 ലെ അസ്താന സമ്മേളനത്തിൽ സാർവത്രികാരോഗ്യ പരിരക്ഷ എന്ന മുദ്രാവാക്യത്തോടെ മൂന്നാം പ്രാഥമികാരോഗ്യ വിപ്ലവം ആരംഭിച്ചു.
കോവിഡ് കാല പാഠങ്ങൾ കേരളം ചർച്ച ചെയ്യണം. സാർവദേശീയ ഐക്യദാർഢ്യം, സുശക്തശാസ്ത്രം എന്നിവ വർദ്ധിക്കേണ്ട കാര്യവും ഡോ. ഇക്ബാൽ സൂചിപ്പിച്ചു. ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ടി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ സി.പി. സുരേഷ് ബാബു ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഐ.എം.എ ജില്ലാ ചെയർമാൻ ഡോ. വി.സുരേശൻ , സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി. നാരായണൻ , പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.ടി. കാർത്യായണി, കെ.എസ്.എസ്.പി.യു സെക്രട്ടറി കെ.എസ്. ഗോപാലകൃഷ്ണൻ , വാർഡ് കൗൺസിലർ സുശീല എന്നിവർ സംസാരിച്ചു . കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ.പ്രേംരാജ്, വി.പി.സിന്ധു , മുതിർന്ന പ്രവർത്തകർ കെ.രാജീവൻ , ശാന്ത ടീച്ചർ, എം. രമേശൻ , വി.മധുസൂദനൻ , ടി.വി. ശ്രീധരൻ , കൊടക്കാട് നാരായണൻ ,എം.ഗോപാലൻ, കെ.നാരായണൻ , ജനകീയാരോഗ്യ പ്രവർത്തകർ , ഡോക്ടർമാർ , ജില്ലയിലെ പരിഷത്ത് പ്രവർത്തകർ , തുടങ്ങി നൂറോളം ആൾക്കാർ കാഞ്ഞങ്ങാട് പി.സ്മാരകത്തിൽ നടന്ന പരിപാടിയിൽ സംബന്ധിച്ചിരുന്നു. ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരൻ സ്വാഗതവും ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ എം. മാധവൻ നന്ദിയും പറഞ്ഞു.