സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് റാന്നിയിൽ സമാപിച്ചു

0

രണ്ട് ദിവസത്തെ ക്യാമ്പിൽ സംഘടനാ പ്രവർത്തനം, ശാസ്ത്ര ദർശനം, പരിസ്ഥിതി, ആരോഗ്യം, ജൻഡർ , നവ സങ്കേതികത  തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി

08/10/2023

പത്തനംതിട്ട/റാന്നി:സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ഒക്ടോബർ 01-02 , എൻ എസ് എസ് മിനി ആഡിറ്റോറിയത്തിൽ  സംസ്ഥാന സെക്രട്ടറി ജോജി കുട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട്  പി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ഇന്നത്തെ പ്രസക്തി, പാരിസ്ഥിതിക പ്രശ്നങ്ങൾ, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യരാശിക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും, ഈ വെല്ലുവിളികൾ നേരിടാൻ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും അവർക്ക് ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപയോഗം പഠിപ്പിക്കുന്നതിനും ജനകീയ ശാസ്ത്ര പ്രസ്ഥാനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

മല്ലപ്പള്ളി, പത്തനംതിട്ട, റാന്നി, തിരുവല്ല മേഖലയിൽ നിന്നുള്ള 50 പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്ത് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗൗരവമായ ചർച്ചകളിൽ ഭാഗമാവുകയും ഗ്രൂപ്പ് ലീഡർമാർ അത് ക്യാമ്പിൽ അവതരിപ്പിക്കയും ചെയ്തു. രണ്ട് ദിവസത്തെ ക്യാമ്പിൽ സംഘടനാ പ്രവർത്തനം, ശാസ്ത്ര ദർശനം, പരിസ്ഥിതി, ആരോഗ്യം, ജൻഡർ , നവ സങ്കേതികത  തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി . ഡോ ആർ ജലജ ജൻഡർ വിഷയത്തിൽ പരിശീലകയായി. വിവരസാങ്കേതിക പരിഷത്ത് എന്ന വിഷയത്തിൽ ഐ ടി കൺവീനർ ജി അനിൽ കുമാർ , സംഘടനാ ചരിത്ര അവതരണം ഡോ എൻ കെ ശശിധരൻ ശാസ്ത്രാവബോധത്തെ കുറിച്ച് ഡോ കെ പി കൃഷ്ണൻ കുട്ടി എന്നിവരും പരിശീലന സംഘടകരായി.ജില്ലാ സെക്രടറി രമേശ് ചന്ദ്രൻ കെ, കേന്ദ്ര നിർവ്വാഹക സമിതി അംഗം ജീ രാജശേഖരൻ , വി എൻ അനിൽ ക്യാമ്പ് കൺവീനർ എന്നിവർ പരിശീലനം നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *