കാസ്സിയോപ്പിയ യുറീക്ക ബാലവേദിയുടെ”യുദ്ധവും സമാധാനവും”

0

വേണ്ട ഇനി വേണ്ട ഇനി
വേണ്ട വേണ്ട ഹിരോഷിമ
നാഗസാക്കി വേണ്ടവേണ്ട
ശാന്തി ഗായകർ നാം”

09/08/2023

പത്തനംതിട്ട : ഇരവിപേരൂർ കാസ്സിയോപ്പിയ യുറീക്ക ബാലവേദിയുടെയും ഗവ.യു.പി.സ്കൂൾ സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും ആഭിമുഖ്യത്തിൽ നാഗസാക്കി ദിനത്തിൽ “യുദ്ധവും സമാധാനവും” എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു.ബേബി കാർത്തിക മോഡറേറ്ററായ സമ്മേളനത്തിൽ 7 ബാലവേദി കൂട്ടുകാർ യുദ്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു സംസാരിച്ചു. തുടർന്ന് സഡാക്കോ സസാക്കിയുടെ കഥ പാവനാടകമായി കുട്ടികൾ അവതരിപ്പിച്ചു. അതേത്തുടർന്ന്
“Darkness of thousand suns” … ഹിരോഷിമ, നാഗസാക്കി ആണവപ്രയോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന slide show വിശദീകരണങ്ങളോടെ വിദ്യാസാഗർജി അവതരിപ്പിച്ചു.
“വേണ്ട ഇനി വേണ്ട ഇനി
വേണ്ട വേണ്ട ഹിരോഷിമ
നാഗസാക്കി വേണ്ടവേണ്ട
ശാന്തി ഗായകർ നാം” എന്ന, കുട്ടികൾ ആലപിച്ച ശാന്തിഗീതത്തോടെ പരിപാടി സമാപിച്ചു.
സഡാക്കോ കൊക്കുകളെ ഉണ്ടാക്കാനുള്ള പരിശീലനം 7-8-23 3 pm ന് നൽകിയിരുന്നു. പരിശീലനത്തിന് സാഗർജി നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *