സാധ്യമായ എല്ലായിടത്തും കൃഷി ചെയ്യുക – കണ്ണൂര്‍ ജില്ലാ കാര്‍ഷിക ശില്‍പശാല
കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക ശില്‍പശാല ഏച്ചൂരില്‍ സമാപിച്ചു. ജില്ലയിലെ സാധ്യമായ എല്ലാ ഇടങ്ങളിലും കൃഷി വ്യാപിപ്പിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ശില്‍പശാല തീരുമാനിച്ചു. വരള്‍ച്ചയെ നേരിടുന്നതിനും കുടിവെള്ളം സംരക്ഷിക്കുന്നതിനും എല്ലാ യൂണിറ്റുകളും പ്രവര്‍ത്തനം ഏറ്റെടുക്കും. ജില്ലയില്‍ കാര്‍ഷികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന 150 പ്രവര്‍ത്തകരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. കേരളത്തിലെ കൃഷി, പുത്തന്‍ സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ടി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ഏച്ചൂരില്‍ കഴിഞ്ഞ നാലുവര്‍ഷമായി തുടര്‍ച്ചയായി നടക്കുന്ന കുടുംബകൃഷി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. പച്ചക്കറി കൃഷിയിലെ ഇടപെടല്‍ എന്ന വിഷയത്തില്‍ മുന്‍ കൃഷി ഓഫീസറും ചിറ്റാരിപ്പറമ്പ് വൈസ് പ്രസിഡണ്ടുമായ വി.പത്മനാഭന്‍ ക്ലാസ്സെടുത്തു. കുടുംബകൃഷി സാധ്യതകള്‍ വി.ഒ.പ്രഭാകരനും നൂതനകൃഷിരീതി ബിന്ദു വിനോദും അവതരിപ്പിച്ചു. കിണര്‍ റീച്ചാര്‍ജിംഗ് എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ടിവി നാരായണന്‍ സംസാരിച്ചു. ഒ.സി.ബേബിലത അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ദിവാകരന്‍, പട്ടന്‍ ഭാസ്കരന്‍, കെ.പുരുഷോത്തമന്‍, എം.പി.ഭട്ടതിരിപ്പാട്, ഷമ്മി.കെ, സുമ.ടിസി, കെ.മുരളീധരന്‍, കെ.വിലാസിനി, കെ.ദിനേശ്ബാബു എന്നിവര്‍ സംസാരിച്ചു.