ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരുപതാം വാർഷികം
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരുപതാം വാർഷികം സമ്മേളനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മീരാഭായി ടീച്ചർ വിദ്യാഭ്യാസം, നീതി, തുല്യത, ഉൾക്കൊള്ളൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു
അജ്മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് അജയ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീന സുനിൽ റിപ്പോർട്ടും, ട്രഷറർ അനിൽ കണക്കും അവതരിപ്പിച്ചു.
സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ….
1. അപകടരഹിത കേരളം എന്ന ലക്ഷ്യം മുൻനിർത്തി സേഫ്റ്റി ക്യാംപെയിൻ നടപ്പിലാക്കണം.
2. അന്ധവിശ്വാസ ചൂഷണ നിരോധന നിയമം എത്രയും വേഗം നിർമ്മിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
3. കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാ വിരുദ്ധമായ കേന്ദ്ര നിയമം പിൻവലിക്കണം.
ഭാരവാഹികൾ
പ്രസിഡന്റ് – ദേവരാജൻ പരവൂർ
സെക്രട്ടറി – അനിൽകുമാർ പൊന്നപ്പൻ
ട്രഷറർ – രേഷ്മ ഹരി
വൈസ് പ്രസിഡന്റ് – സുനിൽ EP
ജോയിന്റ്റ് സെക്രട്ടറി – അരുൺ നെടുമങ്ങാട്.