ജി. ബി. എൻ – പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ മരണത്തിൽ അനുശോചനം
പ്രൊഫ. ജി.ബാലകൃ ഷ്ണൻ നായരുടെ നിര്യാണത്തിൽ പന്തളം പെൻഷൻ ഭവനിൽ ചേർന്ന സമ്മേളനം അനുശോചിച്ചു.പരിഷത്ത് പ്രവർത്തകരും കോളേജധ്യാപകരും വിവിധ മേഖലകളിലെ സഹപ്രവർത്തകരുമടങ്ങുന്ന വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മാമൂൽ ചടങ്ങുകളൊഴിവാക്കി മൃതദേഹം വീട്ടു വളപ്പിൽ ദഹിപ്പിച്ച ശേഷമാണ് അനുശോചന സമ്മേളനം ചേർന്നത്
പന്തളം: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പത്തനംതിട്ടയിലെ മുൻ പ്രസിഡൻ്റും ജനകീയ ശാസ്ത്ര പ്രചാരകനുമായിരുന്ന പ്രൊഫ. ജി.ബാലകൃ ഷ്ണൻ നായരുടെ നിര്യാണത്തിൽ പന്തളം പെൻഷൻ ഭവനിൽ ചേർന്ന സമ്മേളനം അനുശോചിച്ചു.പരിഷത്ത് പ്രവർത്തകരും കോളേജധ്യാപകരും വിവിധ മേഖലകളിലെ സഹപ്രവർത്തകരുമടങ്ങുന്ന വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മാമൂൽ ചടങ്ങുകളൊഴിവാക്കി മൃതദേഹം വീട്ടു വളപ്പിൽ ദഹിപ്പിച്ച ശേഷമാണ് അനുശോചന സമ്മേളനം ചേർന്നത്.
പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. ബാലകൃഷ്ണൻ നായരുടെ ജീവിതരേഖ ഡോ. കെ.പി. കൃഷ്ണൻ കുട്ടി (റിട്ട. പ്രിൻസിപ്പൽ, ഗവ. കോളേജ്, കോട്ടയം) അവതരിപ്പിച്ചു. തുടർന്ന്, ആർ. രാധാകൃഷ്ണൻ ( പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ്), ഡോ. എൻ. കെ. ശശിധരൻ പിള്ള ( പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് & ഐ.ആർ. ടി.സി. മുൻ ഡയറക്ടർ, പ്രൊഫ. വിക്രമൻ ഉണ്ണിത്താൻ (മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി, എൻ. എസ്. കോളേജ്, പന്തളം ), സോമശേഖരൻ (കെ.എസ്. എസ്. പി.യു.) പ്രൊഫ. ടി.കെ. ജി. നായർ, ടി.എൻ. കൃഷ്ണപിള്ള (സീനിയർ സിറ്റിസൺസ് ഫോറം), ഡോ. വി.ആർ. വിജയലക്ഷ്മി, ഡോ. ആർ. വിജയമോഹൻ, ബിജു സാമുവേൽ , ഭേഷജം പ്രസന്നകുമാർ, പ്രൊഫ. തോമസ് ഉഴുവത്ത്, സാബിറാ ബീവി ( സെക്രട്ടറി, ശാസ്ത്രസാഹിത്യ പരിഷത്ത് പന്തളം മേഖല), രമേശ് ചന്ദ്രൻ ( ജില്ലാ സെക്രട്ടറി, ശാസ്ത്രസാഹിത്യ പരിഷത്ത്) എന്നിവർ പ്രൊഫ. ജി.ബി. എൻ്റെ നിസ്തുലതകൾ അനുസ്മരിച്ചു കൊണ്ട് അനുശോചന പ്രഭാഷണങ്ങൾ നടത്തി.