ജന്റർ സൗഹൃദജില്ല ശില്പശാല
കൊല്ലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിനാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ശില്പശാല പെരിനാട് ഗ്രാമപഞ്ചായത്തിൽ നടന്നു.പെരിനാട് പഞ്ചായത്തിലെ ജനപ്രതിനിധികൾ, വാർഡ് . വികസന സമിതി കൺവീനർമാർ സിഡി എസ് അംഗങ്ങൾ, ജില്ലയിലെ വികസന, ജന്റർ വിഷയ സമിതി പ്രവർത്തകർ എന്നിവർ ഉൾപ്പെടെ 66 പേർ ശില്പശാലയിൽ പങ്കെടുത്തു.പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ അനിൽ ഉദ്ഘാടനം ചെയ്തു. അധികാരവികേന്ദ്രീകരണം അടിസ്ഥാന സങ്കല്പം എന്ന വിഷയത്തിൽ പി.വി.വിനോദ്, തുല്യതയും ലിംഗനീതിയും പ്രാദേശികാസൂത്രണത്തിൽ എന്ന വിഷയത്തിൽ ജില്ലാ കൺവീനർ എൽ.ഷൈലജ, സൂഷ്മതല ജനാധിപത്യ സംവിധാനങ്ങളും ഭരണ ചുമതലകളും എന്ന വിഷയത്തിൽ കെ.ബി.മദനമോഹനനും ക്ലാസ്സുകളെടുത്തു. സംസ്ഥാന ജന്റര്‍ വിഷയ സമിതി കൺവീനർ പി.ഗോപകുമാർ, സഖി വിമൻസ് റിസോർസ് സെ ന്റര്‍ കൺവീനർ ജി.രജിത, കുല ശേഖരപുരം പഞ്ചായത്ത് പ്രാസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ ‘അൽഫോൺസ് മാര്‍ഗ്രറ്റ് എന്നിവർ സംസാരിച്ചു. ജന്റര്‍ വിഷയസമിതി ചെയർപേഴ്സൺ ലില്ലി കർത്ത അധ്യക്ഷയായി. പരിഷത്ത് കുണ്ടറ മേഖലാ സെക്രട്ടറി അജയകുമാർ സ്വാഗതവും ഗ്രാമപഞ്ചായത്തoഗം ഗോപിനാഥൻപിള്ള നന്ദിയും പറഞ്ഞു.