ഗ്രാമശാസ്ത്ര ജാഥ – വടക്കാഞ്ചേരി മേഖല
10/12/23 തൃശ്ശൂർ
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന വിഷയം ഉയർത്തിപ്പിടിച്ച്കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വടക്കാഞ്ചേരി മേഖല കമ്മിറ്റി ഡിസംബർ 7, 8, 9, 10 തിയ്യതികളിൽ മേഖലയിൽ ഗ്രാമശാസ്ത്ര ജാഥ പദയാത്ര നടത്തി. ഡിസംബർ 7 ന് വൈകീട്ട് മുള്ളൂർക്കര സെന്ററിൽ മുൻ സംസ്ഥാന പ്രസിഡന്റും കലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗവുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. നസീബ യുടെ അധ്യക്ഷതയിൽ ഉത്ഘാടനം ചെയ്തു.
ഡിസംബർ 8 ന് വൈകീട്ട് ജില്ല വൈസ് പ്രസിഡന്റും കലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട റജിസ്ട്രാറുമായ ഡോ.സി.എൽ. ജോഷിയും ഡിസംബർ 9 ന് വൈകീട്ട് 6 മണിക്ക് അത്താണിയിൽ സംസ്ഥാന നിർവഹക സമിതി അംഗം വി. മനോജ് കുമാറും സംസാരിച്ചു. സമാപന സമ്മേളനം ഉത്ഘാടനം എരുമപ്പെട്ടിയിൽ വികസനം ഉപസമിതി സംസ്ഥാന ചെയർമാനും കില ഫാക്കൽറ്റിയുമായ Dr. കെ. രാജേഷ് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി തോമസ് തരകൻ, മേഖല പ്രസിഡണ്ട് മണി അധികാരി വീട്ടിൽ തുടങ്ങിയവർ 4 ദിവസത്തെ പദയാത്ര നയിച്ചു.. സംസ്ഥാന കമ്മിറ്റി അംഗം എം. ഹരീഷ് കുമാർ , ഡോ രാഹുൽ , പി.കെ.രാജൻ മാസ്റ്റർ തുടങ്ങിയർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ടി.എസ്. നിർമൽ കുമാർ , ഇ.എം.വിനീത്, മേഖല കമ്മിറ്റി അംഗങ്ങളായ സി.എം. ഫ്രാൻസിസ് മാസ്റ്റർ, സി.എസ്. സുരേഷ്ബാബു, രാം പാണ്ഡെ, ബൈജു ഇമേജ് , എൻ.ആർ. ഷാജു, ശശിധരൻ തുടങ്ങിയവർ 4 ദിവസത്തെ പദയാത്രക്ക് നേതൃത്വം നല്കി.
ReplyForward
|