ഗ്രാമശാസ്ത്ര ജാഥ സംഘാടക സമിതി രൂപീകരണവും മേഖല സെമിനാറും

0

11/11/23 തൃശ്ശൂർ

ചേലക്കര മേഖല ഗ്രാമശാസ്ത്ര ജാഥ സംഘാടക സമിതി രൂപീകരണവും മേഖല സെമിനാറും നവംബർ 11 ശനിയാഴ്ച  ചേലക്കര വായനശാലയിൽ വെച്ച് നടന്നു.

 മേഖല പ്രസിഡണ്ട് ശ്രീ.സുരേഷ് കാളിയത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വായനശാല പ്രസിഡണ്ടും മേഖല കമ്മിറ്റിയംഗവുമായ ശ്രീ.എം.എൻ നീലകണ്ഠൻ മാഷ് സ്വാഗതം ആശംസിച്ചു. ഗ്രാമശാസ്ത്ര ജാഥയുടെ മുദ്രവാക്യത്തെക്കുറിച്ചും ജാഥയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും ജില്ലാ ട്രഷറർ ശ്രീ.ഒ എൻ അജിത്ത് കുമാർ സംസാരിച്ചു. സ്വാഗത സംഘം അംഗങ്ങളുടെ പേര് വിവരങ്ങൾ ജില്ല കമ്മിറ്റിയംഗം ഉണ്ണികൃഷ്ണൻ സി എസ്സ് അവതരിപ്പിച്ചു. അംഗങ്ങളുടെ കൂട്ടിച്ചേർക്കലിനു ശേഷം കമ്മിറ്റിയെ അംഗികരിച്ചു.
   ” കൃഷിയും നൂതന സാങ്കേതിക വിദ്യകളും ” എന്ന വിഷയത്തെക്കുറിച്ച് കൃഷി സംരംഭകനും ഐ .ടി . വിദഗ്ദനുമായ ശ്രീ.റെജിഷ് രാജ് സെമിനാർ അവതരിപ്പിച്ചു. നെൽകൃഷിയും പച്ചക്കറി കൃഷിയും തുടങ്ങിയവ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവ എങ്ങനെ നൂതന സങ്കേതിക വിദ്യയുടെ സഹയത്തോടെ ഉല്പാദനം വർധിപ്പിക്കാനും അത് വഴി കൃഷിയിൽ വർദ്ധനവ് കർഷകന് എങ്ങനെ സഹായകരമായി തിരുമെന്നും അദ്ദേഹം പറഞ്ഞു.  കർഷകരുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങൾക്കും ചോദ്യങ്ങൾക്ക് അദേഹം മറുപടി പറഞ്ഞു. യോഗത്തിന് മേഖല സെക്രട്ടറി സ്ഥാണുനാഥൻ.കെ. നന്ദിയും രേഖപ്പെടുത്തി. 25 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed