ഗ്രാമ ശാസ്ത്ര ജാഥ സംഘാടക സമിതി – ബയോബിൻ ഗുണഭോക്തൃസംഗമം
12/11/23 തൃശ്ശൂർ
കൊടകര മേഖല ഗ്രാമ ശാസ്ത്ര ജാഥ സംഘാടക സമിതി 12-11-23 ന് കോടാലി ഗവ എൽ.പി. സ്കൂളിൽ വച്ച് രൂപീകരിച്ചു. മേഖല പ്രസിഡന്റ് കെ.കെ. സോജ അധ്യക്ഷയായ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം വി.ഡി. മനോജ് ഗ്രാമശാസ്രജാഥ വിശദീകരണം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.കെ. അനീഷ് കുമാർ മേഖല ജാഥാ ആ മുഖാവതരണം നടത്തി. മേഖല സെക്രട്ടറി സംഘാടക സമിതി ഡ്രാഫ്റ്റ് അവതരിപ്പിച്ചു.
ഗ്രാമശാസ്ത്ര ജാഥ സംഘാടക സമിതി രൂപീ കരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈവമാലിന്യസംസ്കരണം – ബയോബിൻ ഗുണഭോക്തൃസംഗമം പഞ്ചായത്തു പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ ശ്രീ സ്റ്റാൻലി പി.ആർ സെമിനാർ അവതരണം നടത്തി. ബയോ ബിൽ ഗുണഭോക്തൃ സംഗമത്തിൽ ഹർഷ ലോഹി താക്ഷൻ വിശദീകരണം നടത്തി. മേഖല ട്രഷറർ പി.ആർ ജിനേഷ് യോഗത്തിന് നന്ദി പറഞ്ഞു.