അരീക്കോട് മേഖല വിജ്ഞാനോത്സവം സംഘടിപ്പിച്ചു

0

19/11/2023

അരീക്കോട്

അരീക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ കിഴിശ്ശേരിയിൽ വച്ച് യുറീക്ക – ശാസ്ത്ര കേരളം എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് വിജ്ഞാനോത്സവം നടന്നു. കിഴിശ്ശേരി ഗണപത് യു.പി. സ്കൂളിൽ വച്ച് നടന്ന വിജ്ഞാനോത്സവത്തിൽ മുതുവല്ലൂർ, ചീക്കോട്, കുഴിമണ്ണ , പുൽപ്പറ്റ പഞ്ചായത്തുകളിലെ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപെട്ട കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര പരീക്ഷണങ്ങൾ, നിരീക്ഷണ കുറിപ്പുകൾ, പ്രോജക്ട് തയ്യാറാക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി നടന്നു. പരിപാടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം അംഗം സി.പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേഖലാ പ്രസിഡണ്ട് കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബ്രഹ്മണ്യൻ പാടുകണ്ണി സ്വാഗതം പറഞ്ഞു. വിജ്ഞാനോത്സവം കൺവീനർ സുരേഷ് വിളയിൽ വിശദീകരണം നടത്തി. സുധീർ സി. സി., സുഭാഷ് സി.പി., വിഷ്ണു പാടുകണ്ണി, അബ്ദുൽ ജലീൽ ചിറപ്പാലം, സി. സുബ്രഹ്മണ്യൻ മാസ്റ്റർ, വേണുഗോപാൽ കെ.കെ. എന്നിവർ സംസാരിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *