ഗ്രാമശാസ്ത്ര ജാഥ – തൃശൂർ മേഖല
11/12/23 തൃശൂർ
*ഡിസംബർ 10* ന് അമല സെന്ററിൽ മേഖല പ്രസിഡന്റ് ശശികുമാർ പള്ളിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ജില്ല പ്രസിഡന്റ് വിമല ടീച്ചർ ജാഥാ ക്യാപ്റ്റൻമാരായ സി എൽ സൈമൺ മാസ്റ്റർ, പ്രൊഫ എം ഹരിദാസ് എന്നിവർക്ക് പരിഷത്ത് പതാകകൾ കൈമാറി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. രേഷ്മ രാജൻ പരിഷത്ത് ഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിന് മുതുവറ യൂണിറ്റ് സെക്രട്ടറി സുനിൽ കെ ആർ സ്വാഗതം ആശംസിച്ചു.
അയ്യപ്പൻകാവിൽ വായനശാല പ്രസിഡന്റ് ശ്രീ സി ജി ഗോപാലകൃഷ്ണൻ മാസ്റ്റർ ജാഥയെ ലഘുലേഖകൾ വാങ്ങി സ്വീകരിച്ചു. രേഷ്മ രാജന്റെ പരിഷത്ത് ഗാനത്തിനു ശേഷം ക്യാപ്റ്റൻ ശ്രീ സൈമൺ മാസ്റ്റർ സംസാരിച്ചു.
ചൂരക്കാട്ടുകരയിൽ ആവേശപൂർവ്വം എത്തിയ ജാഥ സ്വീകരണ പരിപാടിയിൽ ജാഥാ മാനേജർ സുനിൽ കെ ആർ പരിഷത്ത് ഗാനം ആലപിച്ചു. ശ്രീ ഇ ജി അരവിന്ദാക്ഷൻ മാസ്റ്റർ ജാഥയെ സ്വീകരിച്ചു.പ്രൊഫ എം ഹരിദാസ് സംസാരിച്ചു.
ആദ്യദിവസത്തെ സമാപന കേന്ദ്രമായ മുതുവറയിൽ രേഷ്മ രാജൻ പരിഷത്ത് ഗാനം ആലപിച്ചു.ജാഥ വൈസ് ക്യാപ്റ്റൻ ശ്രീജ ടീച്ചർ സ്വാഗതം ആശംസിച്ചു.കേന്ദ്ര നിർവാഹക സമിതി അംഗവും AIPSN South Zone സെക്രട്ടറിയുമായ വി ജി ഗോപിനാഥൻ ജാഥ വിശദീകരണം നടത്തി. സി എൽ സൈമൺ മാസ്റ്റർ സംസാരിച്ചു.
തുടർന്ന് ഇന്ത്യ, പെൻഡുലം എന്നീ നാടകങ്ങളുടെ അവതരണം നടന്നു.
രണ്ടാം ദിവസമായ *11.12.2023* ന് പാണ്ടിക്കാവ് കിണർ പരിസരത്ത് കൂടിയ യോഗത്തിൽ രേഷ്മ രാജൻ കെ പരിഷത്ത് ഗാനം ആലപിച്ചു.വിയ്യൂർ യൂണിറ്റ് സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ അനിത നാരായണൻ സ്വാഗതം ആശംസിച്ചു.മേഖല പ്രസിഡന്റ് ശശികുമാർ പള്ളിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജാഥ ക്യാപ്റ്റൻ *പ്രൊഫ എം ഹരിദാസ്* സംസാരിച്ചു. വിയ്യൂർ ഗ്രാമീണ വായനശാല സെക്രട്ടറി ഉദയകുമാർ, പി വേണുഗോപാൽ എന്നിവർ ലഘുലേഖകളുടെ സെറ്റ് വാങ്ങി ജാഥയെ സ്വീകരിച്ചു.
പെരിങ്ങാവ് റീഗൽ ലൈബ്രറിയിൽ നൽകിയ സ്വീകരണയോഗത്തിൽ ജാഥാ വൈസ് ക്യാപ്റ്റനും വില്ലടം യൂണിറ്റ് സെക്രട്ടറിയുമായ രേഷ്മ രാജൻ കെ പരിഷത്ത് ഗാനം ആലപിച്ചു. വായനശാല പ്രസിഡന്റ് നാരായണസ്വാമി സ്വാഗതം ആശംസിച്ചു. വായനശാല ജോയിന്റ് സെക്രട്ടറി മീര ടീച്ചർ, ഡിവിഷണൽ കൌൺസിലർ ഐ സതീഷ്കുമാർ, മുൻ കൗൺസിലർ പി കൃഷ്ണൻകുട്ടി മാസ്റ്റർ, KSSPU നേതാവ് വി വി പരമേശ്വരൻ എന്നിവർ ജാഥയെ സ്വീകരിച്ചു.
ജില്ല പ്രസിഡന്റ് സി വിമല ടീച്ചർ ജാഥ വിശദീകരണം നടത്തി. പ്രൊഫ എം ഹരിദാസ് സ്വീകരണത്തിന് നന്ദി പറഞ്ഞു.
ചേറൂർ സൊസൈറ്റിക്ക് മുൻവശത്ത് സംഘടിപ്പിച്ച യോഗത്തിൽ സുനിൽ കെ ആർ പരിഷത്ത് ഗാനം ആലപിച്ചു. വൈസ് ക്യാപ്റ്റൻ രേഷ്മ രാജൻ കെ സ്വാഗതം ആശംസിച്ചു. സി വിമല ടീച്ചർ ജാഥവിശദീകരണം നടത്തി. ചേറൂർ ഗ്രാമീണ വായനശാല വനിത വിഭാഗം ഭാരവാഹി അനീന ഹർഷൻ ജാഥയെ സ്വീകരിച്ചു.പ്രൊഫ എം ഹരിദാസ് സംസാരിച്ചു . ഡോ ബിജു എസ് യോഗത്തിന് നന്ദി പറഞ്ഞു.
സമാപന കേന്ദ്രമായ കുറ്റുമുക്കിൽ സൊസൈറ്റി കോമ്പൗൻഡിൽ നടന്ന സ്വീകരണ യോഗത്തിൽ രേഷ്മ രാജൻ കെ പരിഷത്ത് ഗാനം ആലപിച്ചു. ശശികുമാർ പള്ളിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ലളിത ടീച്ചർ സ്വാഗതം ആശംസിച്ചു. സമാപനസമ്മേളനം കേന്ദ്രനിർവാഹക സമിതി അംഗം ഡോ കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിൽവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രകാശൻ പള്ളത്ത്, അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ, CPM വില്ലടം ബ്രാഞ്ച് സെക്രട്ടറി സതീശൻമുല്ലപ്പിള്ളി ,പ്രേംജിയുടെ മകൻ കേണൽ ഇന്ദുചൂഡൻ എന്നിവർ ലഘുലേഖകൾ വാങ്ങി ജാഥയെ സ്വീകരിച്ചു.പ്രൊഫ എം ഹരിദാസ് സ്വീകരണത്തിന് നന്ദി പറഞ്ഞു.
അഡ്വ ടി വി രാജു (കൺവീനർ, പരിസരം വിഷയ സമിതി), ഉണ്ണികൃഷ്ണൻ (ജില്ല ജാഥ ചുമതല)എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ജിനോ ജോസഫ് രചനയും കെ വി ഗണേഷ് സംവിധാനവും നിർവഹിച്ച *ഇന്ത്യ*, ഈ ഡി ഡേവിസ് രചനയും കെ വി ഗണേഷ് സംവിധാനവും നിർവഹിച്ച *പെൻഡുലം* എന്നീ നാടകങ്ങളുടെ അവതരണം നടന്നു.