ഗ്രാമീണ വനിതാ ദിനം ആചരിച്ചു
തിരുവനന്തപുരം
2024 ഒക്ടോബർ 15 ന് നേമം മേഖലയിൽ ഗ്രാമീണ വനിതാ ദിനം ആചരിച്ചു. വിളവൂർക്കൽ മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാലയിൽ വിളവൂർക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രാമീണ വനിതാ ദിന പരിപാടി പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ടി. രാധാമണി ഉത്ഘാടനം ചെയ്തു
സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ കൂടി വരുന്നു.സ്ത്രീകൾക്ക് മാന്യമായ ജോലി, ശമ്പളം എന്നിവ ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് അവർ സദസ്സിനെ അവർ ഓർമ്മിപ്പിച്ചു.
എഴുപത്തിയഞ്ചോളം
കുടുംബശ്രീ, ഹരിത കർമ്മ സേന പ്രവർത്തകരും പരിഷ്പ്രവർത്തകരായ വനിതകളും പങ്കെടുത്തു. യൂണിറ്റ് പ്രസിഡൻ്റ് ഷെർളി അധ്യക്ഷത വഹിച്ച യോഗത്തിൽ
മേഖല ജൻ്റർ വിഷയ സമിതി റാണി സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം കെ. ജി. ഹരികൃഷ്ണൻ, നേമം മേഖല പ്രസിഡൻ്റ് കെ.എസ് വിജയകുമാർ, സെക്രട്ടറി പ്രഭാത് നായർ, ട്രഷറർ എൻ കുമരേശൻ എന്നിവരും പങ്കെടുത്തു.