ഗ്രാമീണ വനിതാ ദിനം – പാറശാലേ ഖല
സാമ്പത്തിക ഭദ്രത കൈവരിക്കാൻ ഗ്രാമീണവനിതകൾമുന്നിട്ടിറങ്ങണം
പാറശ്ശാല : സാമ്പത്തിക ഭദ്രതയും സാമൂഹിക സുരക്ഷയും സകലർക്കും ഉറപ്പുവരുത്താൻ ഗ്രാമീണ വനിതകൾ മുന്നിട്ടിറങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല ജെൻഡർ വിഷയസമിതി കൺവീനർ സിനി അഭിപ്രായപ്പെട്ടു. പരിഷത്ത്, പാറശ്ശാല മേഖല സംഘടിപ്പിച്ച ഗ്രാമീണ വനിതസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സിനി. കോട്ടവിള യൂണിറ്റിൽ സംഘടിപ്പിച്ച കൂട്ടായ്മ മേഖല സെക്രട്ടറി ഉദ്ഘാടനം ചെയ്തു. 40 ലധികം വനിതകൾ പങ്കെടുത്ത യോഗത്തിൽ മേഖല വൈസ് പ്രസിഡന്റ്, വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രഭാഷണത്തെ സംബന്ധിച്ച ചർച്ചയും നടത്തപ്പെട്ടു. യൂണിറ്റ് അംഗങ്ങളും മറ്റുള്ളവരും ചർച്ചയിൽ നന്നായി ഇടപെട്ടു.
ചർച്ചയ്ക്കും ക്രോഡീകരണത്തിനും ശേഷം വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രസന്ന കുമാരി, ഹെലൻ എന്നിവരെ ആദരിച്ചു. എന്തുകൊണ്ടും കാലികമായ ദൗത്യാന്വേഷണമായിരുന്നു ഗ്രാമീണ കൂട്ടായ്മ. യൂണിറ്റ് പ്രസിഡന്റ് . ഹേമലത, സെക്രട്ടറി ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.