ഹാപ്പി വില്ലേജ് – സന്തോഷം നിറയുന്ന ഗ്രാമങ്ങൾ @ എടവണ്ണ (മഞ്ചേരി)
മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എടവണ്ണ യൂണിറ്റ് (മഞ്ചേരി മേഖല) പരിസ്ഥിതി ദിനത്തിൽ പുതിയ പദ്ധതിയായ ഹാപ്പി വില്ലേജിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2018 ൽ കോവിഡ് കാലത്ത് ഹരിത ഭവനങ്ങൾ എന്ന പേരിൽ തുടങ്ങിയ പരിപാടി ജനകീയമാക്കുകയാണ് ചെയ്യുന്നത്. വിവിധ കുടുംബങ്ങൾ അംഗങ്ങളായുള്ള ഈ കൂട്ടായ്മ പ്രധാനമായും കൃഷിയിലൂടെയുള്ള ഭക്ഷ്യസ്വയംപര്യാപ്തത,മാലിന്യനിർമാർജ്ജനം, ഊർജ്ജസംരക്ഷണം, കാർബൺ ന്യൂട്രലൈസേഷൻ തുടങ്ങിയ ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ജില്ലാകമ്മിറ്റിയംഗം അബ്ദുള്‍ ജലീൽ മീമ്പറ്റ സ്വാഗതം പറഞ്ഞ പരിപാടിയിൽ യുണിറ്റ് പ്രസിഡന്റ് ഹമീദ് ഷർവാനി അധ്യക്ഷനായി. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. അബ്ദുള്ളക്കുട്ടി എടവണ്ണ പദ്ധതി വിശദീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം സുന്ദരൻ ചെമ്പ്ര പദ്ധതിയുടെ മോണിട്ടറിംഗ് സമിതി രൂപീകരണത്തിന് നേതൃത്വം നൽകി. സെക്രട്ടറി സഗീർ നന്ദി അറിയിച്ചു.