പരിസരദിനത്തിൽ വീട്ടുമുറ്റ ക്ലാസ് @ ചെമ്രക്കാട്ടൂര്‍

WhatsApp Image 2023-06-05 at 10.17.41 PM

മലപ്പുറം : അരീക്കോട് മേഖലയിലെ ചെമ്രക്കാട്ടൂർ യൂണിറ്റിൽ പരിസരദിന വീട്ടുമുറ്റ ക്ലാസ് നടന്നു. വാർഡ് മെമ്പർ കെ.സാദിൽ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുക, ഹരിതഗ്രാമത്തിലേക്ക് തുടങ്ങിയ ആശയങ്ങൾ ഉൾപെടുത്തിയുള്ള ക്ലാസിന് ടി.വി.കൃഷ്ണപ്രകാശൻ മാസ്റ്റർ നേതൃത്വം നൽകി. വൃക്ഷതൈ വിതരണവും പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വീഡിയോ പ്രദർശവും നടന്നു. തുടർ പരിപാടിയായി മഴക്കാലപൂർവ്വ ശുചീകരണം, ഹരിതഗ്രാമം തുടങ്ങിയ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സി. സുബ്രഹ്മണ്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ബിന്ദു കെ.പി. സ്വാഗതവും ജിഷ കെ. നന്ദിയും പറഞ്ഞു. പരിപാടിയിൽ കെ.ഗീത, സി.മഞ്ജുള ടീച്ചർ, കെ.കെ.വേണു ഗോപാൽ , എം.പി ഭാസ്കരൻ, സി.പി.സുഭാഷ്, കെ.വി. സുധീഷ് എന്നിവർ സംസാരിച്ചു.