ചോദ്യങ്ങൾ ഉയരട്ടെ…….

ഉന്നത വിദ്യാഭ്യാസമേഖലയിൽ ഉയർന്നു വരുന്ന പ്രശ്നങ്ങൾക്ക് നിങ്ങൾക്കും പ്രതികരിയ്ക്കാം ……..

സമകാലീന – സവിശേഷ സാഹചര്യത്തിൽ എന്താകണം ഉന്നത വിദ്യാഭ്യാസം ? എന്തിനാകണം ഉന്നത വിദ്യാഭ്യാസം ? എങ്ങനെയാകണം ഉന്നതവിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ആഴത്തിലുള്ള  അന്വേഷണങ്ങൾ അനിവാര്യമാണ് എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. ഉന്നതവിദ്യാഭ്യാസ കാര്യത്തിൽ സ്കൂൾ വിദ്യാഭ്യാസം പോലെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിൽ പൊതുസമൂഹം വേണ്ടത്ര മുന്നോട്ട് വരാത്ത അവസ്ഥയുണ്ട്. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച് സാമൂഹിക സംവാദം ഉയർത്തിക്കൊണ്ടു വരണം എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആഗ്രഹിക്കുന്നു. അതിനായി ഒരു ലഘുലേഖ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കുറിപ്പ്. പൊതുസമൂഹത്തിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നുവരണമെങ്കിൽ ഇത് സംബന്ധിച്ച് ചില വസ്തുതകൾ ജനങ്ങളുമായി സംവദിക്കേണ്ടതുണ്ട്. അതിനായി ചോദ്യോത്തരങ്ങളായി ഒരു ലഘുലേഖ തയ്യാറാക്കാം എന്ന് കരുതുന്നു. സമൂഹവുമായി സംവദിക്കാൻ സഹായകമായ ചോദ്യങ്ങൾ ഈ ഗൂഗിൾ ഫോർമാറ്റിൽ എഴുതി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.⭕👇

https://docs.google.com/forms/d/e/1FAIpQLSdasDt4KqMgftvM5GHLH3xguRogmeEjTMOyAkSznsij4dkRWg/viewform?usp=sharing&ouid=113077039889675421865
സ്നേഹപൂർവ്വം

കൺവീനർ / ചെയർമാൻ,
ഉന്നത വിദ്യാഭ്യാസവിഷയസമിതി,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

Leave a Reply

Your email address will not be published. Required fields are marked *