ഇന്ത്യാ സ്റ്റോറി നാടകയാത്ര സംസ്ഥാന പരിശീലനം കണ്ണിപൊയിലിൽ തുടങ്ങി
ബാലുശ്ശേരി: സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ വെല്ലുവിളികളെ പ്രധാന പ്രതിപാദന വിഷയമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെ നടത്തുന്ന “ഇന്ത്യാ സ്റ്റോറി” നാടകയാത്ര പരിശീലനം കോഴിക്കോട് അത്തോളി കണ്ണിപ്പൊയിലിൽ ആരംഭിച്ചു. പരിശീലന ക്യാമ്പ് പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്റ്റോറി നാടകയാത്ര സംവിധാനം സ്കൂൾ ഓഫ് സോങ്ങ് ആൻ്റ് ഡ്രാമയിലെ അരവിന്ദ് എം എസ് . ആണ് നിർവഹിക്കുന്നത്. ബാബുരാജ് മലപ്പട്ടം ,ആദിത്യ സന്തോഷ് ,അവന്തിക സന്തോഷ് ,നിർമ്മല കെ.രാമൻ, വിശ്രുത്, റിനേഷ് അരിമ്പ , ബിന്ദു പീറ്റർ, അഖിലേഷ് തയ്യൂർ, ജോസ് പൂക്കാരം, വിഷ്ണു , സനൽ , അഖിൽ എന്നിവർ നാടകയാത്ര പരിശീലനത്തിൽ പങ്കെടുക്കുന്നു.
ക്യാമ്പ് നടക്കുന്ന കണ്ണിപൊയിൽ ഗ്രാമത്തിൽ ജനുവരി 12 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ജനസംവാദ സദസ്സുകൾ വൈകുന്നേരങ്ങളിൽ നടക്കും.ജനുവരി 13ന് പരിസ്ഥിതി പ്രവർത്തകൻ ടി.സുരേഷ് കാടും നമ്മുടെ ആരോഗ്യവും, 14 ന് പി എം.ഗീത ലിംഗ നീതിയും കുടുംബത്തിലെ ജനാധിപത്യവും, 15 ന് പ്രൊഫ.കെ.പാപ്പൂട്ടി ജ്യോതിഷവും ജ്യോതിശാസ്ത്രവും, 16 ന് കെ കെ ശിവദാസൻ മികവ് എല്ലാവർക്കും വിദ്യാഭ്യാസ സംവാദം, 17ന് എൻ. ശാന്തകുമാരി ശാസ്ത്രവും ജീവിതവും, 18 ന് ടി കെ വിജയൻ വീ ദ പീപ്പിൾ – ഭരണഘടനാസംവാദം എന്നിവ സംവാദസദസ്സുകളുടെ ഭാഗമായി നടക്കും.
പരിശിലന ക്യാമ്പ് ഉദ്ഘാടന യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം പി.കെ സതീഷ്, ബാലുശ്ശേരി മേഖല പ്രസിഡണ്ട് അയമദ്, മേഖലാ സെക്രട്ടറി ശ്രീ സത്യൻ, പി സുഗതകുമാരി എന്നിവർ സംസാരിച്ചു. യോഗത്തിന് ദിനേശ് സി.കെ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ കെ അരവിന്ദാക്ഷൻ നന്ദിയും അറിയിച്ച് സംസാരിച്ചു.