ഇന്ത്യാ സ്റ്റോറി നാടകയാത്ര പ്രയാണം തുടരുന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥ 2025 ഇന്ത്യാ സ്റ്റോറി നാടകയാത്ര മൂന്നാം ദിനം പിന്നിടുന്നു. കോഴിക്കോട് വയനാട് ജില്ലകളിലായി ഒന്നു മൂന്നാം ദിനത്തിൽ ജാഥയുടെ പര്യടനം. രാവിലെ കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം മേഖലയിൽ കുഞ്ഞിപ്പള്ളി താഴെ ആയിരുന്നു ആദ്യ സ്വീകരണം.
തോടന്നൂർ മേഖലയിലെ കീഴിൽ എസ് എൻ കോളജ് കാമ്പിലായിരുന്നു രണ്ടാമത്തെ സ്വീകരണം. കോളജ് യൂണിയൻ ഭാരവാഹികളും അദ്ധ്യാപകരും പരിഷത്ത് പ്രവർത്തകരും എസ് എൻ കോളജിലെ സ്വീകരത്തിന് എത്തിയിരുന്നു. തുടർന്ന് നടകയാത്ര കോഴിക്കോട് ജില്ലയിലെ ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കി വയനാട് ജില്ലയിലെ നാടകയാത്രാ പര്യടനത്തിനായി പുറപ്പെട്ടു.
വയനാട് ജില്ലയിലെ ആദ്യ സ്വീകരണം കൽപ്പറ്റ മുൻസിപ്പൽ ബസ്റ്റാൻ്റിലായിരുന്നു. സ്വീകരണ കേന്ദ്രത്തിൽ പരിഷത്ത് പ്രവർത്തകർക്ക് പുറമെ എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ പ്രവർത്തകരും ഹ്യൂം സെൻ്റർ പ്രവർത്തകരും കൽപ്പറ്റയിൽ സ്വീകരണത്തിന് എത്തിയിരുന്നു. തുടർന്ന് വയനാട്ടിലെ രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ പഴയ വൈത്തിരിയിൽ നാടകയാത്രക്ക് സ്വീകരണം നൽകി. വളരെ വൈകിയും നാടകയാത്രയെ സ്വീരിക്കാൻ ജനനങ്ങൾ എത്തി. പരിഷത്ത് പ്രവർത്തകനും നാടൻ പാട്ട് കലാകരനുമായ മാത്യൂസ് വയനാട് സ്വീകരണകേന്ദ്രത്തിൽ നാടൻ പാട്ടുകളുടെ അവതരണവും നടത്തി.