“ജലസുരക്ഷ ജീവസുരക്ഷ” പരിഷത്ത് പരിസര സമിതി രൂപീകരിച്ചു.
ശാസ്താംകോട്ട : ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന ക്യാമ്പയിനായ “ജലസുരക്ഷ ജീവസുരക്ഷ” പ്രചരണ-ഇടപെടൽ പ്രവർത്തനത്തിന്റെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്ത്തല പരിസര സമിതി രൂപീകരിച്ചു. ജല സാക്ഷരത, പരിസ്ഥിതി ഇടപെടൽ പ്രവർത്തനങ്ങൾ, ബഹുജന അവബോധ പ്രവർത്തനങ്ങൾ തുടങ്ങി വരൾച്ചയിലേക്ക് നീങ്ങുന്ന പഞ്ചായത്തിന്റെ ജലസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ഏറ്റെടുക്കുവാൻ സമിതി യോഗം തീരുമാനിച്ചു. പരിഷത്ത് സംസ്ഥാന പരിസര വിഷയ സമിതി കൺവീനർ ടി.പി.ശ്രീശങ്കർ വിഷയം അവതരിപ്പിച്ചു. പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.എസ്.സാനു ബ്ലോക്ക് പഞ്ചായത്തംഗം മുബീന ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.മോഹനൻ, ഗ്രാമപഞ്ചായത്തംഗം പുഷ്പ ടീച്ചർ, കെ.പി.ദിനേശ്, ആർ.മദനമോഹനൻ, പി.കെ.രവി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് തല പരിസര സമിതി ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജയലക്ഷ്മി (ചെയർപേഴ്സൺ), കെ.മോഹനൻ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. ഡി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. മോഹനൻ സ്വാഗതവും മോഹൻദാസ് തോമസ് നന്ദിയും പറഞ്ഞു.