ജലസുരക്ഷ ജീവസുരക്ഷ ഏകദിന ശില്പശാല

വെഞ്ഞാറമൂട് : ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലയും വാമനപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായി ജലസുരക്ഷയുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 27ന് ശില്പശാല സംഘടിപ്പിച്ചു. ബഹു .വാമനപുരം MLA അഡ്വ.ഡി.കെ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ്  കെ.ദേവദാസ് അധ്യക്ഷനായി. പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ജോജി കുട്ടുമ്മേൽ ക്ലാസ് നയിച്ചു. കിണറീചാർജിംഗുമായി ബന്ധപ്പെട്ടുള്ള പരിശീലനം പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് അജയകുമാർ നടത്തി. മേഖലാ സെക്രട്ടറി പ്രസാദ് സ്വാഗതം പറഞ്ഞു. പരിഷത്തിന്റെ വെഞ്ഞാറമൂട് മേഖലയിൽ ഉൾപ്പെട്ട 5 പഞ്ചായത്തുകളിൽ നിന്നുള്ള ജന പ്രതിനിധികളും പരിഷത്ത് പ്രവർത്തകരും ആണ് ശില്പശാലയിൽ പങ്കെടുത്തത്. പഞ്ചായത്തുതല പരിസരസമിതികളുടെ രൂപീകരണം നടത്തുകയും അടിയന്തിരമായി പ്രാദേശിക ഗവൺമെന്റുകൾ കൈക്കൊള്ളേണ്ട സംഗതികളെപ്പറ്റി ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. പരിഷത്തിന്റെ മുൻ ജില്ലാ പ്രസിഡന്റും മേഖലയിലെ മുൻനിര പ്രവർത്തകനുമായ ബാലകൃഷ്ണൻ നായർ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി.ഷീല, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.സന്ധ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യ, പഞ്ചായത്ത് ആരോഗ്യ സമിതി ചെയർമാൻ ലെനിൻ, വികസന സമിതി ചെയർപേഴ്സൺ ശ്രീമതി.ഷീജ മെമ്പർമാരായ   ശ്രീജ ഉണ്ണിക്കൃഷ്ണൻ,ശകുന്തള, ഉഷ, മിനി മുംതാസ് എന്നിവരും പരിഷത്ത് പ്രവർത്തകരായ ഷാജിനോസ്, സത്യൻ കൊച്ചങ്ങതിൽ, അംബികാദാസ്, ആർ മുരളി, പുഷ്പോത്ഭവൻ എന്നിവരും അശയങ്ങൾ പങ്കുവച്ചു. മേഖലാ പ്രസിഡന്റ് ബോബൻസാരംഗി നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ