സ്ത്രീശാക്തീകരണത്തിന് ജനാധിപത്യം കുടുംബങ്ങളിൽ നിന്ന് തുടങ്ങണം: പരിഷത്ത് സെമിനാർ

0

jender culture thrissur

തൃശ്ശൂർ : സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും തുല്യതയ്ക്കും കുടുംബങ്ങളിൽ ജനാധിപത്യം ഉറപ്പാക്കണമെന്ന് കെ.എം. അർച്ചന പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജന്റർ വിഷയസമിതി സംഘടിപ്പിച്ച സെമിനാറിൽ , ‘സംസ്കാരത്തിൽ ഉൾച്ചേർന്ന ജന്റർ അസമത്വങ്ങൾ’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വിഷയസമിതി ചെയർപെഴ്സണും കോളേജ് അധ്യാപികയുമായ അർച്ചന .

സ്ത്രീകൾ സ്വാശ്രയശീലരും സ്വയംനിർണയാവകാശമുള്ളവരും സ്വാവലംബികളുമാകുന്നതിന് അറിവ് പ്രധാനമാണ്. അറിവുണ്ടാകുമ്പോൾ മാത്രമെ തങ്ങളെ ബന്ധനസ്ഥമാക്കിയ അദ്യശ്യചങ്ങലകളെ തിരിച്ചറിയാനാകൂ എന്ന് അർച്ചന ചൂണ്ടിക്കാട്ടി.

സി.വിമല അധ്യക്ഷത വഹിച്ചു. ബിലു പത്മിനി നാരായണൻ , ഇക്ബാൽ കൊടുങ്ങല്ലൂർ, അഡ്വ.ടി.വി. രാജു , ടി.എ. സുജിത് , ഡോ. കുശലകുമാരി , വി.ഡി. മനോജ്, എ. പ്രേമകുമാരി , ഇ.പി.എസ്. ജിന്നി, ടി.സത്യനാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *