പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം തൃപ്രയാറിൽ സംഘാടക സമിതിയായി.
ശാസ്ത്രത്തെ സാങ്കേതിക വിദ്യയിൽ മാത്രം തളച്ചിടാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ശാസ്ത്ര ബോധം സാമാന്യ ബോധമാക്കാനുള്ള ദൗത്യമാണ് വർത്തമാന കാലഘട്ടത്തിൽ ഓരോരുത്തരും ഏറ്റെടുക്കേണ്ടതെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി കെ മീരാഭായ് ടീച്ചർ പറഞ്ഞു.
2026 ഫെബ്രു. 7,8 തിയ്യതികളിൽ തൃപ്രയാറിൽ നടക്കുന്നകേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി ചേർന്ന സ്വാഗത സംഘരൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മീരാഭായ് ടീച്ചർ.
സംഘാടക സമിതി രക്ഷാധികാരികളായി,തൃശൂർ മുൻ എം പി ടി എൻ പ്രതാപൻ, എം.എൽ എ മാരായ സി സി മുകുന്ദൻ, എം.കെ അബ്കർ, മുരളി പെരുനെല്ലി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, മെമ്പർമാരായ പി എം അഹമ്മദ്, മഞ്ജുള അരുണൻ എന്നിവരെയും ,ചെയർപേഴ്സണായി
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദിനെയും കൺവീനറായി എ കെ തിലകൻ എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്രനിർവ്വാഹക സമിതി അംഗം അഡ്വ.കെ പി രവി പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ,
പരിഷത്ത് തൃശൂർ ജില്ലാ സെക്രട്ടറി അഡ്വ.ടി.വി.രാജു , പ്രസിഡണ്ട് ഡോ. സിൽ എൽ ജോഷി, ഡോ.എൻ ആർ ഗ്രാമപ്രകാശ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് വി കല ടീച്ചർ, കേന്ദ്ര നിർവ്വാഹക സമിതിയംഗം വി മനോജ് കുമാർ, സി ശങ്കരനാരായണൻ,മേഖലാ പ്രസിഡണ്ട് കെ.എസ് സുധീർ, മേഖലാ സെക്രട്ടറി സജീഷ് സി എസ് , സുജിത് ടി എ എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.