ഹിരോഷിമ ദിനാചരണം – വയനാട് ജില്ല
യുദ്ധത്തിന്റെ പാഠഭേദങ്ങൾ;
പ്രഭാഷണം
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി. അനിൽകുമാർ അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ ‘യുദ്ധത്തിൻ്റെ പാഠഭേദങ്ങൾ’ എന്ന വിഷയത്തിൽ അവതരണം നടത്തി. മാത്യൂസ് വൈത്തിരി യുദ്ധവിരുദ്ധ ഗാനമാലപിച്ചു.
പരിഷത്ത് ജില്ലാ സെക്രട്ടറി കെ. പി. സുനിൽകുമാർ, ജില്ലാ ട്രഷറർ ടി. പി. സന്തോഷ്, വൈസ് പ്രസിഡൻ്റ് ഇ. ജി. ചന്ദ്രലേഖ, ജോ. സെക്രട്ടറിമാരായ കെ. ആർ. ചിത്രാവതി, എ. ജനാർദ്ദനൻ, കേന്ദ്ര നിർവാഹക സമിതിയംഗം കെ. എ. അഭിജിത്ത് തുടങ്ങിവർ സംസാരിച്ചു. യുദ്ധവിരുദ്ധ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.