ജില്ലാ യുവ സംഗമം പ്രമാടത്ത്

0

IT സാക്ഷരതാ പരിപാടി പ്രമാടം LPS ലെ രക്ഷകർത്താക്കൾക്ക് വേണ്ടി സംഘടിപ്പിക്കുന്നതിനും അതിനായി പരിശീലനം നടത്താനും സമിതി തീരുമാനിച്ചു. ചാന്ദ്രദിന ആചരണം വിവിധ വിദ്യാലയങ്ങളും ആയി സഹകരിച്ച് ഏറ്റെടുക്കുക, വഴിയോര പരിണാമ സിദ്ധാന്ത ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങി വിവിധ പരിപാടികൾ സമിതി ഭാവി പ്രവർത്തനങ്ങൾ ആയി ആലോചിച്ചിട്ടുണ്ട്.

ജില്ലാ യുവസംഗമം വിവിധ ദൃശ്യങ്ങൾ

9/07/2023

പത്തനംതിട്ട: ജില്ലാ യുവ സംഗമം ജൂലൈ 9 ഞായർ രാവിലെ 10 മണി മുതൽ കോന്നി മേഖലയിലെ പ്രമാടത്ത് നടന്നു.

40 പ്രതിനിധികളും മുതിർന്ന പരിഷത്ത് പ്രവർത്തകരും സംഘാടകരും അടങ്ങിയ സമിതി രൂപീകരണ യോഗം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ നവനിത്ത് എൻ ഉദ്ഘാടനം ചെയ്തു. പടയണി കലാകാരൻ കൂടിയായ നവനിത്ത് പടയണി പാട്ട് പാടിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
എംഎസ് പ്രവീൺ അധ്യക്ഷനായി.പരിഷത്ത് ജില്ലാ സെക്രട്ടറി ശ്രീ രമേശ് ചന്ദ്രൻ, ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ അനിൽ വി എൻ, തോമസ് ഉഴുവത്ത്, എൻ എസ് രാജേന്ദ്ര കുമാർ, ദീപ്തി വാസുദേവൻ, അജയ് ബി പിള്ള, ഡോ. കെപി കൃഷ്ണൻകുട്ടി, ജി അനിൽ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ആദ്യ സെഷൻ – മഞ്ഞുരുക്കൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതി അംഗം ജിനു ഡി രാജ് കൈകാര്യം ചെയ്തു.

ശാസ്ത്രം നവ കേരളത്തിന് എന്ന പരിഷത്ത് മുദ്രാവാക്യം മുൻനിർത്തി നാളെയുടെ കേരളത്തിൽ ഉണ്ടാവേണ്ടതും ഉണ്ടാവരുതാത്തതും ആയ കാര്യങ്ങളെ ലിസ്റ്റ് ചെയ്യാൻ ശ്രമിച്ചു. നാൽപതോളം പോയിൻ്റുകൾ ലിസ്റ്റ് ചെയ്യപ്പെട്ടു.
ഇവയുടെ ക്രോഡീകരണം പരിഷത്ത് മുൻ ജില്ലാ പ്രസിഡൻ്റ് ഡോ. കെപി കൃഷ്ണൻ കുട്ടി നിർവഹിച്ചു.
നാല് ഗ്രൂപ്പായി തിരിഞ്ഞ് സമകാലിക പ്രസക്തിയുള്ള നാല് വിഷയങ്ങളിൽ ചർച്ച നടന്നു. അലിൻ്റ, അലീഡ, അഖിൽ, അക്ഷര എന്നിവർ ഗ്രൂപ്പുകൾക്ക് നേതൃത്വം കൊടുത്തു. ചർച്ചക്ക് ശേഷം ഓരോ ഗ്രൂപ്പിലും നടന്ന ചർച്ച ക്രോഡീകരിച്ച് അവതരിപ്പിക്കപ്പെട്ടു.

പരിഷത്ത് സംഘടനയെ മുതിർന്ന പരിഷത്ത് പ്രവർത്തകൻ തോമസ് ഉഴുവത്ത് പ്രതിനിധികൾക്ക് പരിചയപ്പെടുത്തി.
ചർച്ചകളിലെ സംഘടനയുടെ ലഘു പ്രതികരണം വി എൻ അനിൽ രേഖപ്പെടുത്തി. ഭാവി പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടത് അഖിൽ അവതരിപ്പിച്ചു.
എംഎസ് പ്രവീൺ അവതരിപ്പിച്ച പുതിയ സമിതിയുടെ  നിർദ്ദേശം   യുവസംഗമം നിർദ്ദേശം അംഗീകരിച്ചു.
അലിൻ്റാ ചെയർമാനും അഖിൽ വൈസ് ചെയർമാനും സന്ദേശ് കൺവീനറും അലീഡ ജോയിൻ്റ് കൺവീനറുമായി പുതിയ സമിതി നിലവിൽ വന്നു.
സംഗമത്തിന് അലീഡ നന്ദി രേഖപ്പെടുത്തി. IT സാക്ഷരതാ പരിപാടി പ്രമാടം LPS ലെ രക്ഷകർത്താക്കൾക്ക് വേണ്ടി സംഘടിപ്പിക്കുന്നതിനും അതിനായി പരിശീലനം നടത്താനും സമിതി തീരുമാനിച്ചു. ചാന്ദ്രദിന ആചരണം വിവിധ വിദ്യാലയങ്ങളും ആയി സഹകരിച്ച് ഏറ്റെടുക്കുക, വഴിയോര പരിണാമ സിദ്ധാന്ത ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങി വിവിധ പരിപാടികൾ സമിതി ഭാവി പ്രവർത്തനങ്ങൾ ആയി ആലോചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *