എറണാകുളം ജില്ലാ വാർഷികം 2025 ഏപ്രിൽ മാസം 12,13 തീയതികളിൽ കോലഞ്ചേരി മേഖലയിലെ പുത്തൻകുരിശ് MGM സ്കൂളിലാണ് നടക്കുന്നത്. ജില്ലാ വാർഷിക സംഘാടക സമിതി രൂപീകരണയോഗം 26/02/2025 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് MGM സ്കൂളിൽ ചേർന്നു.
പുത്തൻകുരിശ് MGM സ്കൂൾ
കോലഞ്ചേരി മേഖലയിൽ നടക്കുന്ന പരിഷത്ത് ജില്ല സമ്മേളത്തിനു വേണ്ടി നെൽകൃഷി നടക്കുന്ന വെമ്പിളി പാടശേഖരം.
യൂണിറ്റ് വാർഷികങ്ങൾ
ആലുവ മേഖല – വാഴക്കുളം യൂണിറ്റ് വാർഷികം 2025 ഫെബ് 23 ഞായർ വൈകിട്ട് 4.30 ന് വാഴക്കുളം വായനശാല ഹാളിൽ ചേർന്നു.
ആലുവ മേഖല – കടുങ്ങല്ലൂർ യൂണിറ്റ് വാർഷികം 2025 ഫെബ് 23 ഞായറാഴ്ച വൈകിട്ട് ശ്യാമളയുടെയും ശെൽവന്റെയും വസതിയിൽ നടന്നു.
കൂത്താട്ടുകുളം മേഖല – പിറവം യൂണിറ്റ് വാർഷികം.
തൃപ്പൂണിത്തുറ മേഖല – എരൂർ നോർത്ത് യൂണിറ്റ് വാർഷികം മേഖലാ പരിഷദ് ഭവനിൽ ഫെബ്രുവരി 26 വൈകുന്നേരം ചേർന്നു.