ഹിന്ദുത്വശക്തികളെ പ്രതിരോധിക്കണം – അനു പാപ്പച്ചൻ
സാംസ്ക്കാരിക സംഗമം – വയനാട്
കൽപ്പറ്റ :മതേതര സാമൂഹിക ജീവിതം ആഗ്രഹിക്കുന്നവർക്ക് ഫാസിസത്തെ തള്ളിക്കളയാതിരിക്കാനാകില്ല. നാനാജാതി മതേതര വിഭാഗങ്ങളെ സഹിഷ്ണതയോടെ ഉൾക്കൊള്ളുന്നതാണ് ഇന്ത്യ എന്ന ആശയത്തിന്റെ കരുത്ത്.ഇതിനെ ഇല്ലാതാക്കി സവർണ്ണ ഹൈന്ദവ ദേശീയത അടിച്ചേൽപ്പിക്കാനുള്ള ഹിന്ദുത്വശക്തികളുടെ ശ്രമത്തെ പ്രതിരോധിക്കലാണ് ജനാധിപത്യ വിശ്വാസികളുടെ കടമയെന്ന് എഴുത്തുകാരിയും സാമുഹിക വിമർശകയുമായ ഡോ. അനു പാപ്പച്ചൻ പറഞ്ഞു. 2025 ലെ ശാസ്ത്ര കലാജാഥയുടെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ തലത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. കലാസാംസ്കാരിക വേദി ജില്ലാ കൺവീനർ വിശാലാക്ഷി പ്രഭാകരൻ അധ്യക്ഷം വഹിച്ചു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗം പി.സുരേഷ് ബാബു,ജില്ലാപ്രസിഡണ്ട് ടി.പി. സന്തോഷ്, സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.വി.പി.ബാലചന്ദ്രൻ സ്വാഗതവും കൽപ്പറ്റ മേഖലാ സെക്രട്ടറി സി.ജയരാജൻ നന്ദിയും പറഞ്ഞു.