കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുക പ്രധാനം: ഡോ. ടി എസ് അനീഷ്
കോവിഡ് രോഗികളുടെ എണ്ണം കുറക്കുക എന്നത് വളരെ പ്രധാനപ്പെട്ടത്
കണ്ണൂർ: കോവിഡ് രോഗികളുടെ എണ്ണം കുറക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് കേരള ശാസ്ത് സാഹിത്യ പരിഷത്ത് ആരോഗ്യ വിഷയ സമിതി ചെയർമാനും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫസറുമായ ടി എസ് അനീഷ് അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപകമായ പശ്ചാ ത്തലത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോവിഡ് 19 രണ്ടാം തരംഗം ആശങ്കയും പരിഹാരങ്ങളും വെബ്നാറിൽ സംസാരിക്കുകയായിരുന്നു ഡോ. അനീഷ്. പ്രായാധിക്യമുള്ള ആളുകൾ ഏറെയുള്ള കേരളത്തെ സംബന്ധിച്ചടത്തോളം ഇത് നിർണ്ണായകമാ ണ് നഗര ഗ്രാമ വ്യത്യാസമില്ലാത്ത കേരളത്തിൽ വ്യാപനം തടയുക എളുപ്പമല്ല. ഏറെ ജനസാന്ദ്രതയുള്ള തീരദേശവും വെല്ലുവിളിയാണ്. ആദ്യഘട്ടം നമുക്ക് പ്രതിരോധിക്കാനായതിന്റെ ആത്മവിശ്വാസം തുടർ പ്രവർത്തനത്തിന് ആക്കം കൂട്ടും. വ്യക്തിപരമെന്നതിനേക്കാൾ ഇത് സാമൂഹ്യ പ്രശ്നം കൂടിയാണ്. ആശുപത്രികളിൽ ചികിത്സ കിട്ടാതെ വരുന്ന അവസ്ഥയിലേക്ക് നാട് നീങ്ങരുത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് വായു ജന്യമാണെന്നതിനുള്ള തെളിവുകൾ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം ഏറുകയാണ്. മാസ്ക്ക് ധരിക്കലും കൈകഴുകലും ശക്തമാക്കി തുടരേണ്ടതുണ്ട്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ജനിതകമാറ്റം വന്ന വൈറസുക്കള കണ്ടെത്താനായിട്ടുണ്ട്. കോവിഡ് നീണ്ട കാലത്തേക്ക് അപകട സാദ്ധ്യതയുള്ള വാക്കുന്ന ഒന്നായി മാറുകയാണ്. ആരോഗ്യരംഗത്ത് ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കേരളത്തിന് ഇതും കൂട്ടായി നേരിടാനാവും. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും നേരിടാൻ നാം തയ്യാറാവേണ്ടതുണ്ട്. ഡോ. അനീഷ് ഓർമ്മപ്പെടുത്തി.
കെ ഹരിദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വെബിനാറിൽ കെ വി ജാനകി, ടി ഗംഗാധരൻ കാണിചന്ദ്രൻ, ഗോവിന്ദൻ നമ്പൂതിരി, ശ്യാംകുമാർ എന്നിവർ സംസാരിച്ചു.കെ സതീശ് കുമാർ സ്വാഗതവും എം സുജിത്ത് നന്ദിയും പറഞ്ഞു.