വാക്സിൻ ജനങ്ങളുടെ അവകാശമാണ്

0

ജില്ലയിലെ അയ്യായിരത്തിലധികം വരുന്ന പ്രവർത്തകർ അവരുടെ വീടുകളിൽ ഏപ്രിൽ 25ന് 5 മണിക്ക് കുടുംബസമേതം പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ സത്യഗ്രഹം നടത്തി

കോഴിക്കോട്: കോവിഡ്-19 രോഗവ്യാപനം തടയാനുതകുന്ന വാക്സിനുകളുടെ വിതരണത്തിൽ നിന്നുളള ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറുകയും വാക്സിൻ വില നിശ്ചയിക്കാനുള്ള അവകാശം വാക്സിൻ കമ്പനികൾക്ക് വിട്ട് കൊടുക്കുകയും ചെയ്തുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ ജീവനെ കമ്പോള തത്പര്യങ്ങളനുസരിച്ച് അമ്മാനമാടാൻ വിട്ടു കൊടുക്കുകയും ചെയ്ത മോഡി സർക്കാരിന്റെ നടപടിക്കെതിരായി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോവിഷീൽഡ്, കോവാക്സിൻ എന്നീ ഇന്ത്യയിൽ നിർമ്മിച്ച് ഉപയോഗിക്കുന്ന വാക്സിനുകൾക്ക് കമ്പനികൾ യാതോരു നീതീകരണവുമില്ലാത്ത രീതിയിൽ വില കുത്തനെ കൂട്ടി, ദുരിതകാലത്തെ കൊള്ളലാഭമുണ്ടാക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുന്നു. രാജ്യം ഏററവും വലിയ വെല്ലുവിളി നേരിടുമ്പോൾ രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ അപ്രാപ്യമാക്കുന്നതും സാധാരണക്കാരൻെറ ആരോഗ്യ പരിരക്ഷയെ അവഗണിക്കുന്നതുമായ വികലമായ പുതിയ വാക്സിൻ നയം പിൻവലിക്കണമെന്ന് “വാക്സിൻ ജനങ്ങളുടെ അവകാശമാണ്” എന്ന പ്രതിഷേധ ക്യാമ്പെയിനിലൂടെ ആവശ്യപ്പെടുകയും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ അയ്യായിരത്തിലധികം വരുന്ന പ്രവർത്തകർ അവരുടെ വീടുകളിൽ ഏപ്രിൽ 25ന് 5 മണിക്ക് കുടുംബസമേതം പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ സത്യഗ്രഹം നടത്തി ക്യാമ്പെയിനിൽ പങ്കുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *