കാലാവസ്ഥാ വ്യതിയാനവും, കാർഷിക മേഖലയും – ഏകദിന സെമിനാർ സംഘടിപ്പിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലയും മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘവും സംയുക്തമായി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഏകദിന കർഷക സെമിനാർ സംഘടിപ്പിച്ചു.
12 ജൂലായ് 2023
വയനാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലയും മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ജില്ലയിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് 2023 ജൂലൈ 12 ബുധനാഴ്ച മാനന്തവാടി ക്ഷീരസംഘം ഹാളിൽ ഏകദിന കർഷക സെമിനാർ സംഘടിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനവും വയനാടൻ കാർഷിക മേഖലയും എന്ന വിഷയത്തിൽ പരിഷത്ത് സംസ്ഥാന പരിസരമേഖല സമിതിയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തിൽ വെറ്ററിനറി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.രതീഷ് ആർ.എൽ അവതരണങ്ങൾ നടത്തി. ക്ഷീരസംഘം പ്രസിഡന്റ് പി ടി ബിജു അധ്യക്ഷത വഹിച്ചു.പരിഷത്ത് കേന്ദ്രനിർവാഹക സമിതി അംഗം പി.സുരേഷ് ബാബു, പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, ഡോ. ജോസ് ജോർജ്, ക്ഷീര സംഘം സെക്രട്ടറി മഞ്ജുഷ എന്നിവർ സന്നിഹിതരായിരുന്നു. പരിഷത്ത് മാനന്തവാടി മേഖലാസെക്രട്ടറി സജി കെ ജെ സ്വാഗതവും മേഖലാപ്രസിഡന്റ് കെ കെ സുരേഷ്കുമാർ നന്ദിയും പറഞ്ഞു.