കോഴിക്കോട് കോർപ്പറേഷൻ മേഖലയിലെ പുതിയനിരത്തില്‍ പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു

0

കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുതിയനിരത്ത് യൂണിറ്റ് രൂപീകരണയോഗം പുതിയനിരത്ത് നവചേതന ലൈബ്രറിയിൽ നടന്നു.23 പേർ പങ്കെടുത്ത യൂണിറ്റ് രൂപീകരണ യോഗത്തിൽ  പ്രശാന്ത് കുമാർ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനം ചെയ്ത് ശാസ്ത്രസാഹിത്യ പരിഷത് എന്ത്? എന്തിന്? എന്ന വിഷയം അവതരിപ്പിച്ച് പരിഷത്ത്  ജില്ലാ കമ്മറ്റി അംഗം ടി പി സുകുമാരൻ സംസാരിച്ചു..തുടർന്ന് പരിഷത്ത് പ്രവർത്തന മേഖലകളും, ഭാവി പ്രവർത്തനങ്ങളും പരിചയപെടുത്തി  ജില്ലാ  കമ്മിറ്റി അംഗം പ്രേമരാജൻ സംസാരിച്ചു.

അവതരണങ്ങളെ തുടർന്ന്  നടന്ന ചർച്ചയിൽ ജയദേവൻ, വത്സല, ആദർശ് എന്നിവർ പങ്കെടുത്തു .  ആർ. രജനി (പ്രസിഡണ്ട്),സി. അശോകൻ (വൈസ് പ്രസിഡണ്ട്), ഇ.വി.ജയദേവൻ (സെക്രട്ടറി), പ്രശാന്ത് കുമാർ തെക്കേടത്ത് (ജോ.സെക്രട്ടറി) എന്നിവരെ യൂണിറ്റ് ഭാരവാഹികളായും , യൂണിറ്റ്  കമ്മിറ്റി അംഗങ്ങളായി എം.കെ വൽസല, റഫീഖ്. പി , അനൂപ്, തങ്കമണി.കെ.ടി, രാധാമണി, മധു.ഇ.വി.എന്നിവരെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കൂടുതൽ അംഗങ്ങളെ ചേർത്ത് യൂണിറ്റ് വിപുലീകരിക്കുക,മാസിക പ്രചാരണം, പ്രതിമാസം ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലാസുകൾ എന്നിവ നടത്താൻ  യൂനിറ്റ് രൂപീകരണ യോഗത്തിൽ തീരുമാനമായി.  ജൂലൈ16ന് നടക്കുന്ന കോർപ്പറേഷൻ മേഖല കൺവെൻഷനിൽ യൂണിറ്റിൽ നിന്ന് 5 പേരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.  യോഗത്തിൽ കേരളശാസ്ത്രസാഹിത്യ  പരിഷത്ത് നിർവാഹക സമിതി അംഗം എസ്.യമുന സ്വാഗതവും, ഇ.വി.ജയദേവൻ നന്ദിയും പറഞ്ഞു. പരിഷത്ത് കോഴിക്കോട് കോർപ്പറേഷൻ മേഖലാ സെക്രട്ടറി സൂരജ്,  ജില്ലാ കമ്മിറ്റി അംഗം ഡോ:ഉദയകുമാർ, മേഖലാ കമ്മറ്റി അംഗം  ബിജേഷ്   എന്നിവർ യൂണിറ്റ് രൂപീകരണ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *