സാഹിത്യ അക്കാദമി  അവാർഡിന് അര്‍ഹനായ സി.എം.മുരളീധരന് അനുമോദനം

0

കോഴിക്കോട്: കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡ് നേടിയ സി.എം.മുരളീധരന് (പരിഷത്ത്  നിർഹാക സമിതി അംഗം) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിദ്ധീകരണസമിതി, കോഴിക്കേട് ജില്ലാ കമ്മിറ്റി, യുറീക്ക ലൈബ്രറി പരിഷത്ത് ഭവൻ ചാലപ്പുറം എന്നിവ സംയുക്തമായി അനുമോദനം സംഘടിപ്പിച്ചു. അനുമോദന പരിപാടിയിൽ സംസ്ഥാന പ്രസിദ്ധീകരണ സമിതി ചെയർമാൻ പ്രൊ: ടി.പി. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷനായി. നിർവാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണൻ ഉപഹാരം കൈമാറി. നിർവാഹക സമിതി അംഗം പി.എം. ഗീത പുരസ്കാരം നേടിയ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. അനുമോദന സദസ്സിന്‍റെ ഭാഗമായി കെ.ഇ.എൻ.കുഞ്ഞഹമ്മദ്  “അധ്യയനം മലയാളത്തിൽ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണവും തുടര്‍ന്ന് പ്രസ്തുത  വിഷയത്തിൽ സംവാദവും നടന്നു.

അനുമോദനത്തിന് നന്ദി അറിയിച്ച് സി. എം. മുരളീധരൻ സംസാരിച്ചു.1983-84 കാലത്ത് പരിഷത്ത് യൂനിറ്റ് സെക്രട്ടറിയായി തുടങ്ങി തുടർന്ന്  ജില്ലാ സെക്രട്ടറി ,സംസ്ഥാന ജനറൽ സെക്രട്ടറി, ദീർഘകാലം സംസ്ഥാന പ്രസിദ്ധീകരണസമിതി കൺവീനർ, യുറീക്ക എഡിറ്റർ എന്നീ പദവികൾ വഹിച്ചിരുന്നപ്പോൾ ലഭിച്ച അനുഭവങ്ങളും, ശാസ്ത്രീയമായ ഉൾക്കാഴ്ചയും ആണ് തന്നെ ഈ രചനയ്ക്ക് പ്രാപ്തനാക്കിയത്  എന്ന് അദ്ദേഹം പറഞ്ഞു.

“ഭാഷാസൂത്രണം പൊരുളും വഴികളും” എന്ന ഗ്രന്ഥത്തിന്  കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ സാഹിത്യ അക്കാദമി അവാർഡടക്കം 4 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  ഭാഷാ- വൈജ്ഞാനിക മേഖലകളിൽഉള്ളവരും വിദ്യാർത്ഥികളും അവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകം  ആണ് “ഭാഷാസൂത്രണം പൊരുളും വഴികളും”. അനുമോദന സദസ്സിന്  ജില്ലാ സെക്രട്ടറി പി.എം. വിനോദ് കുമാർ സ്വാഗതവും  ജില്ലാ ജോയിന്‍റ് സെക്രട്ടറി ഹരീഷ് ഹർഷ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *