ജില്ലാതല  ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു

0

കോഴിക്കോട്:  കേരള സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പകർച്ചേതരവ്യാധികൾ സംബന്ധിച്ച അവബോധം ,വയോജന സൗഹൃദമായ ഒരു പരിസരം സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങളോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജന ബോധവത്കരണ ക്യാമ്പയിൽ സംഘടിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ പരിഷത്ത് ആരോഗ്യ വിഷയസമിതി  ജില്ലാതല  ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ബാലുശ്ശേരി മേഖലയിലെ അത്തോളി വേളൂർ ജി എം യു പി സ്കൂളിൽ 2024 ആഗസ്റ്റ് 20 നടന്ന ആരോഗ്യശില്പ ശാലയിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ  എൺപത് പേർ പങ്കെടുത്തു.

സംഘാടക സമിതി കൺവീനർ എം.ജയകൃഷ്ണൻ സ്വാഗതമാശംസിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ അദ്ധ്യക്ഷനായി തുടങ്ങിയ യോഗത്തിൽ വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് പരിഷത്ത് നിർവാഹകസമിതി അംഗം പ്രൊഫ.കെ.പാപ്പൂട്ടി ആരോഗ്യരംഗത്ത് നടക്കുന്ന അശാസ്ത്രീയതകളും കപടചികിത്സകളെയുംപറ്റി പ്രതിനിധികളുമായി സംവദിച്ച് ശില്പശാല ഉദ്ഘാടനം ചെയ്തു.

അത്തോളിയിലെ ജനകീയ ഡോക്ടർ പി ശങ്കരനെ ചടങ്ങിൽ ഡോ.മുബാറക് സാനി ആദരിച്ചു.  ഡോ. പി ശങ്കരൻ ആദരവിന് നന്ദിഅറിയിച്ച് മറുപടിഭാഷണം നടത്തി.കൊൽക്കത്ത ആർ ജി കർ ആശുപതിയിൽ യുവ വനിതാ ഡോക്ടർ മൃഗീയമായി കൊലചെയ്യപ്പെട്ടതിൽ  പ്രതിഷേധവും ദുഃഖവും അറിയിച്ച് ഹരീഷ് ഹർഷ പ്രമേയം അവതരിപ്പിച്ചു. ഉദ്ഘാടന സെഷന് നന്ദി അറിയിച്ച് ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ ടി കെ അജിത് കുമാർ സംസാരിച്ചു.

ആരോഗ്യ ശില്പശാലയുടെ ആദ്യ സെഷനിൽ ജീവിതശൈലീരോഗങ്ങൾ എന്ന വിഷയം അവതരിച്ച് പരിഷത്ത് സംസ്ഥാന ആരോഗ്യവിഷയ സമിതി ചെയർമാൻ ഡോ. മുബാറക് സാനി  അവതരണം നടത്തി.രണ്ടാം സെഷനിൽ വയോജനാരോഗ്യവും ക്ഷേമവും എന്ന വിഷയത്തിൽ പരിഷത്ത് കോഴിക്കോട് ജില്ലാ ആരോഗ്യവിഷയ സമിതി ചെയർമാൻ ഡോ. ടി ജയകൃഷ്ണനും  അവതരണം നടത്തി. തുടർന്ന് രണ്ട് സെഷനുകളെയും സംബന്ധിച്ച് പ്രതിതിനിധികൾ ചർച്ച ചെയ്തു. ചർച്ചകൾ അവതരിപ്പിച്ച്  അരവിന്ദാക്ഷൻ, ശശികുമാർ , മനു അമ്പാടി, അബ്ദുൾ അസീസ് , ടി രുഗ്മിണി , സി സത്യൻ , വിജയൻ , പ്രേമജൻ എന്നിവർ  സംസാരിച്ചു.

സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ മനോജ് കുമാർ വി ആരോഗ്യ വിഷയ സമിതി സംസ്ഥാന തലത്തിൽ ഈ വർഷം നടത്തുന്ന  പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.അടുത്ത സെഷനിൽ ബേസിക് ലൈഫ് സപ്പോർട്ട് (BLS) ബോധവത്കരണവും പരിശീലനവും നടന്നു. ബി എൽ എസ് പ്രവർത്തനങ്ങൾക്ക് കോഴിക്കോട് മിംസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ ആരോഗ്യ പ്രവർത്തകരായ  ഹാരിസ് , മിസിയാൻ എന്നിവർ നേതൃത്വം നൽകി. പരിപാടികൾക്ക് നന്ദി അറിയിച്ച് പരിഷത്ത് ബാലുശ്ശേരി മേഖല ആരോഗ്യ വിഷയ സമിതി കൺവീനർ അശ്വിൻ സോഹി സംസാരിച്ചു.

പരിപാടികൾക്ക് സംസ്ഥാന നിർവാഹകസമിതി അംഗം ബിനിൽ ബി, പി കെ സതീശ്, ജില്ലാ കമ്മറ്റി അംഗം കെ. ദാസാനന്ദൻ, പി ബിജു , സത്യനാഥൻ, ഇളവനി അശോകൻ ബാലുശ്ശേരി മേഖലാ കമ്മറ്റി അംഗം സുഗതകുമാരി, വി കെ അയ്മദ് , സുഷമ , കെ ബാലചന്ദ്രൻ , ജ്യോതിഷ് , അപ്പു, സ്കൂൾ ഹെഡ് മാസ്റ്റർ ഗിരീഷ് ബാബു , അനിൽ മാസ്റ്റർ,അഖിലേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *