കായക്കൊടി പഞ്ചായത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റായി
കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തിൽ വെങ്കല്ലുള്ളതറയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുതിയ യൂണിറ്റ് രൂപീകരിച്ചു. പുതിയ യൂണിറ്റ് രൂപീകരണ യോഗത്തിൽ ഇരുപത് പേർ പങ്കെടുത്തു.പരിഷത്ത് കുന്നുമ്മൽ മേഖലാ പ്രസിഡണ്ട് എം.കെ. സന്തോഷ്,മേഖലാ സെക്രട്ടറി എൻ.പി. പ്രേമ ചന്ദ്രൻ, മേഖലാ കമ്മിറ്റി അംഗം പി.ടി. സത്യപാലൻ എന്നിവർ പങ്കെടുത്തു. യൂനിറ്റിന്റെ ഭാരവാഹികളായി പി.ടി. സത്യപാലൻ പ്രസിഡണ്ട് , വി.പി.രാജീവൻ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
യൂണിറ്റിൽ അമ്പത് പുതിയ അംഗങ്ങളെ ചേർക്കാനും അമ്പത് മാസികയ്ക്ക് പുതിയ വരിക്കാരെ കണ്ടെത്താനും തീരുമാനിച്ചു. യോഗത്തിലെ പങ്കാളികൾ ഭൂരിഭാഗവും യുവതികളും യുവാക്കളും ആയിരുന്നത് ശ്രദ്ധേയമായി.