മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക – പരിഷത്ത് പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു
കോഴിക്കോട്: മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി തുടരുന്ന വംശീയ സംഘർഷങ്ങൾ ഇക്കാലത്തിനിടയിൽ വംശഹത്യാ സ്വഭാവത്തിലേക്ക് നീങ്ങുന്നു.സംഘർഷങ്ങളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും അതിലുമെത്രയോ അധികം പേർക്ക് പരിക്കേൽക്കുകയും തങ്ങളുടെ വീടുകളും സ്ഥാപനങ്ങളുമൊക്കെ ചുട്ടു ചാമ്പലാക്കുകയും ചെയ്യപ്പെട്ടതായി പരിമിതമായെങ്കിലും വിവിധ മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ഈ സംഭവങ്ങളിൽ മണിപ്പൂർ സംസ്ഥാന സർക്കാർ സ്വീകരിച്ച നിസ്സംഗതയും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനവും അക്രമികൾക്ക് ഭരണകൂട പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നു.വംശഹത്യ നടക്കുന്ന എല്ലാ കലാപങ്ങളിലും അതിക്രൂരമായി ആക്രമിക്കപ്പെടുന്നത് സ്ത്രീകളാണ് എന്നത് ഇവിടെയും ആവർത്തിക്കുന്നത് യാദൃശ്ചികമല്ല..അതാകട്ടെ അന്യമത വിദ്വേഷത്തിൻ്റെ പേരിലായിരുന്നുതാനും. ഹിന്ദുത്വം എങ്ങനെയാണ് ഇന്ത്യയെ വിഭജിക്കുന്നതെന്നതിന് ചോരമണമുള്ള ഉദാഹരണമാണ് മണിപ്പൂർ.ഇൻ്റർനെറ്റ് സേവനങ്ങൾ നിഷേധിക്കുന്നതു വഴിയും മറ്റും അവിടെ നടക്കുന്ന സംഭവങ്ങൾ പുറം ലോകമറിയാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുകയെന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലയിലെ വിവിധ മേഖലാകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
കൊയിലാണ്ടി മേഖലയുടെ നേതൃത്വത്തിൽ യൊയിലാണ്ടി ബസ്റ്റാന്റ് പരിപത്ത് നടന പ്രതിഷേധ പരിപാടി പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പി കെ രഘുനാഥ് സംസാരിച്ചു. മേഖലാ സെക്രട്ടറി ദിലീപ് കുമാർ ,പ്രിസണ്ട് പി.പി രാധാകൃഷ്ണൻ , പ്രബിന, അജയകുമാർ എ ടി രവി എനിവർ പരിപാടിക്ക് നേതൃത്വം നൽകി.
പന്തീരാങ്കാവിൽ കോഴിക്കോട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ വംശഹത്യക്കെതിരെ പ്രതിഷേധ സദസ്സ് പരിഷത് ജില്ലാ സെക്രട്ടറി പി.എം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു . മേഖലാ പ്രസിഡണ്ട് പി.എൻ പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം എ. സുരേഷ് സംസാരിച്ച. കെ.ബാലാജി സ്വാഗതവും മേഖലാ സെക്രട്ടറി കെ. സത്യ പാലൻ നന്ദിയും പറഞ്ഞു.
ബാലുശ്ശേരി മേഖലാകമ്മറ്റി ബാലുശ്ശേരി ബസ്റ്റാന്റ് പരിസരത്ത് നാത്തിയ പ്രതിഷേധ സദസ്സ് പരിഷത്ത് കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് ഹർഷ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം പി.കെ.മുരളി, ഗിരിജ പാർവതി എന്നിവർ സംസാരിച്ചു. പരിപാടിയിൽ മേഖലാ സെക്രട്ടറി സുഗതകുമാരി എം സ്വാഗതവും പ്രസിഡണ്ട് പി.കെ. അപ്പു അസൃഷതയും വഹിച്ചു. ടി. രുഗ്മിണി, കെ.ദാസാനന്ദൻ ,സി. സത്യനാഥൻ എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ സദസ്സിന് വി.കെ അയമ്മദ് നന്ദി പറഞ്ഞു.
കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മക്ക് കോഴിക്കോട് കോർപ്പറേഷൻ മേഖലാ പ്രവർത്തകർ പങ്കാണ്കളായി. പ്രതിഷേധ പരിപാടി ഉദ്ഘാനം ചെയ്തു കൊണ്ട് പരിഷത്ത് ജില്ലാ ജൻഡർ വിഷയ സമിതി ചെയർപേഴ്സൺ അഡ്വ.പി.എം. ആതിര സംസാരിച്ചു. മേഖലാ സെക്രട്ടറി പി. സൂരജ് സ്വാഗതം പറഞ്ഞു. സി. പ്രേമരാജൻ, വി ടി നാസർ, സുജാത. ഇ.ടി എന്നിവർ നേതൃത്യം നൽകി.
പേരാമ്പ്ര മേഖലാ കമ്മറ്റിയുടെ നേതൃത്യത്തിൽ പേരാമ്പ്ര ടൗണിൽ പ്രതിഷേധ പ്രകടനവും ബസ്റ്റാന്റിൽ പ്രതിഷേധ യോഗവും നടന്നു. പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം പി എം. ഗീത പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മേഖലാ സെക്രട്ടറി ടി.എം.ഗിരിഷ് ബാബു, ജില്ലാ കമ്മറ്റി അംഗം ടി.സിദിൻ , ടി.ബാലകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..
തോടന്നൂർ മേഖലാ പ്രവർത്തക സംഗമത്തോടനുബന്ധിച്ച് മണിപ്പൂർ വിഷയത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബി.മധു , നിർവാഹക സമിതി അംഗം ശരിധരൻ മണിയൂർ എനിവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം ടി. മോഹൻ ദാസ് , മേഖലാ സെക്രട്ടറി സുരേഷ്, അമൃത ,സൂരജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഒഞ്ചിയം മേഖലാ കമ്മറ്റി അഴിയൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ജില്ലാ പ്രസിണ്ട് ബി. മധു സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം ശ്യാമ, മേഖലാ സെർട്ടറി സോമസുന്ദരർ, പ്രസിഡണ്ട് പ്രജീഷ് എന്നിവർ നേതൃത്വം നൽകി.
ചേളന്നൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചേളന്നൂർ 8/2 ൽ നടന്ന പ്രതിഷേധ സദസ്സിൽ ഇളവനി അശോകൻ, സുജഅശോകൻ, പി. ബിജു, കെ. പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
നാദാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി ടൗണിൽ പ്രതിഷേധ സംഗമം നടന്നു. ജില്ല വൈസ് പ്രസിഡണ്ട് എം പ്രീത, ജില്ല കമ്മിറ്റി അംഗങ്ങളായ വി കെ ചന്ദ്രൻ, ഇ ടി വത്സലൻ, കെ ടി കെ ചാന്ദ്നി, മേഖല പ്രസിഡണ്ട് പി കെ അശോകൻ, മേഖല സെക്രട്ടറി കെ ശശിധരൻ, മേഖല ട്രഷറർ ടി സുമേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കെ ശശിധരൻ, എ കെ പീതാംബരൻ എന്നിവർ സംസാരിച്ചു.
കൊടുവള്ളി മേലെ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ പരിഷത്ത് പ്രവർത്തകർക്കൊപ്പം സാംസ്കാരിക സംഘടനാ പ്രവർത്തകരും അണിചേർന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബിജു സംസാരിച്ചു. മേഖലാ സെക്രട്ടറി ആർ.സി രമേശൻ , ജില്ലാ കമ്മറ്റി അംഗം സുബൈർ, മേഖലാ ട്രഷറർ അനിൽകുമാർ , ആർ.സി രാജേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുന്ദമംഗലം മേഖലയുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ നടക്കുകയുണ്ടായി.