നാടിന് പരിഷത്ത് വേണം – അംഗങ്ങളായി അണിചേരുക

0

30/07/2023

പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ അംഗത്വ മാസിക പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് . കൂടുതർ പ്രവർത്തകരിലേക്ക് എത്താനള്ള ശ്രമത്തിലാണ് ജില്ലയിലെ പ്രവർത്തകർ. എങ്കിലും നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ ഇനിയുമായിട്ടില്ല. മേഖലയിലെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനായി പുതിയ പ്രവർത്തകരിലേക്ക് ലഘുലേഖകളുമയി  ഗൃഹ സന്ദർശനത്തിന് മേഖലാ യൂണിറ്റ് അംഗങ്ങൾ മുന്നിട്ടിറങ്ങിയതോടെ പുതിയ കാലത്തെ പരിഷത്ത് മല്ലപ്പള്ളിയുടെ ഉൾ പ്രദേശത്തേക്ക് ശാസ്ത്രബോധത്തിന്റെ പ്രകാശവുമായി യാത്ര തുടരുന്നു. ശാസ്ത്ര സംഘടനയുടെ ആവശ്യകത , ശാസ്ത്ര ബോധം, പൊതുബോധമാവേണ്ടതിന്റെ പ്രാധാന്യം ഇങ്ങനെ നീണ്ടു പോയി ചർച്ചകൾ . വീട്ടമ്മമാർ, അദ്ധ്യാപകർ , തൊഴിലാളികൾ വിദ്യാർത്ഥികൾ , തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ളവർ പരിഷത്ത് അംഗത്വം സ്വീകരിച്ച് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *